ന്യൂഡൽഹി: പത്മശ്രീ ജേതാവ് സ്വാമി പ്രദീപാനന്ദ എന്ന കാർത്തിക് മഹാരാജിനെതിരെ ബലാൽസംഗ പരാതി.
ജോലി വാഗ്ദാനം ചെയ്ത് ആറ് മാസത്തിനിടയിൽ 12 തവണ ബലാൽക്കാരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് ബംഗാൾ സ്വദേശിനിയായ യുവതിയുടെ പരാതി.
2013ലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. എന്നാൽ തന്നെ അപമാനിക്കാനായി കെട്ടിച്ചമച്ച പരാതി എന്നാണ് സ്വാമിയുടെ നിലപാട്.
2025ലാണ് സാമൂഹ്യ സേവനത്തിൻ്റെ പേരിൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്.
ഭാരത് സേവാശ്രം സംഘത്തിലെ അംഗമായ കാർത്തിക് മഹാരാജിൻ്റെ മുർഷിദാബാദിലെ ആശ്രമത്തിന് അടുത്തുള്ള സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പാർപ്പിച്ചതായി പരാതിയിൽ പറയുന്നു.
പിന്നീട്ഒരു ദിവസം സ്വാമി മുറിയിൽ കയറിവന്ന് തന്നെ കയറിപ്പിടിക്കുകയും ബലം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
2013 ജനുവരി മുതൽ ജൂൺ വരെ 12 തവണ ഇങ്ങനെ ബലാൽസംഗം നടത്തിയെന്നാണ് യുവതിയുടെ പരാതി. നാണക്കേടും ഭയവും മൂലമാണ് അന്ന് പരാതി നൽകാതിരുന്നതെന്ന് യുവതി പറയുന്നു.
പുറത്ത് പറഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഭീഷണി മുഴക്കിയെന്നുമാണ് അതിജീവിതയുടെ വെളിപ്പെടുത്തൽ. എന്നാൽപരാതിയിലെ പരാമർശങ്ങൾ കാർത്തിക് മഹാരാജ് നിഷേധിച്ചു.
English Summary :
Padma Shri awardee Swami Pradeepananda, also known as Karthik Maharaj, has been accused of rape. A young woman from Bengal has alleged that he sexually assaulted her 12 times over a period of six months under the pretext of offering her a job