യു.കെ.യ്ക്ക് ചുറ്റും കടലിൽ ഒഴുകുന്ന നിധികൾ..! 100 മില്യൺ പൗണ്ട് മൂല്യമുള്ള പാക്കറ്റ് കണ്ട് ഞെട്ടി ബോർഡർ ഫോഴ്‌സ്

യു.കെ.യ്ക്ക് ചുറ്റു കടലിലിൽ വിവിധയിടങ്ങളിൽ അസാധാരണമാം വിധം പൊങ്ങിക്കിടക്കുന്ന വാട്ടർ പ്രൂഫ് പാഴ്‌സലുകൾ അടുത്തിടെയാണ് ബോർഡർ ഫോഴ്‌സിന്റെ ശ്രദ്ധയിൽ പെടുന്നത്. അടുത്തുചെന്ന അവർക്ക് മനസിലായി ഇത് ആരുടേയും കൈയ്യിൽ നിന്നും നഷ്ടപ്പെട്ട ഒന്നല്ല ട്രാക്കർ ഘടിപ്പിച്ച് കൃത്യമായി കണ്ടുപിടിക്കാൻ കഴിയുന്ന ഒന്നാണ്.

ഇതോടെ ബോർഡർ ഫോഴ്‌സ് ഇവ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു തുറന്ന അവർ ശരിക്കും ഞെട്ടി 100 മില്യൺ പൗണ്ട് വില വരുന്ന കൊക്കെയ്ൻ ശേഖരമാണ് അത്. ഇതോടെ കൊക്കെയ്ൻ ശേഖരത്തിന്റെ വേരുകൾ തപ്പിയിറങ്ങിയ ബോർഡർ ഫോഴ്‌സിന് ഒരു കാര്യം മനസിലായി യു.കെ.യിലെ ഗുണ്ടാ സംഘങ്ങൾ വ്യാപകമായി കടലിൽ വദഗ്ദ്ധമായി കൊക്കെയ്‌നുകൾ ഒളിപ്പിച്ചിരിക്കുന്നു.

ട്രാക്കറുകൾ ഘടിപ്പിച്ച് പൊങ്ങിക്കിടക്കാൻ കഴിയുന്ന ഉപകരണങ്ങളിലാണ് കൊക്കെയ്‌നുകൾ ഒളിപ്പിച്ചിരിക്കുന്നത്. ഉൾക്കടലിൽ വിവിധയിടങ്ങളിൽ ഒഴുകി നടക്കുന്ന ഇവ ആവശ്യമായ ഘട്ടങ്ങളിൽ മയക്കുമരുന്ന് മാഫിയക്കോ ഗുണ്ടാ സംഘങ്ങൾക്കോ ചെറുബോട്ടുകളിൽ കെട്ടിവലിച്ച് തീരത്ത് എത്തിക്കാൻ കഴിയും.

100 മില്യൺ പൗണ്ടിന്റെ കൊക്കെയ്ൻ കണ്ടെത്തിയ കേസിൽ നാലു ബ്രിട്ടീഷ് പൗരന്മാരെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി കടുത്ത ശിക്ഷ തന്നെ വാങ്ങി നൽകി.

എന്നാൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു ഇത്. കൂടുതൽ കൊക്കെയ്‌നുകൾ കമ്‌ടെത്താനുള്ള ശ്രമം ഇതോടെ ബോർഡർ പോലീസ് ആരംഭിച്ചു. സ്‌നിഫർ നായകളെയാണ് ഇതനായി ഉപയോഗിച്ചത്.

കപ്പലുകളൽ പഴങ്ങൾക്കിടയിൽ ഒളിപ്പിച്ചും മറ്റും കൊണ്ടുവരുന്ന കൊക്കെയ്‌നുകൾ ബോർഡർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലൈഫ് ജാക്കറ്റുകൾ ഘടിപ്പിച്ച് കടലിൽ എറിഞ്ഞ രീതിയിലും കൊക്കെയ്‌നുകൾ കടലിൽ കണ്ടെത്താറുണ്ട്.

സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ച് ബന്ധപ്പെടുന്ന മയക്കുമരുന്ന് സംഘങ്ങളുടെ നീക്കം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. എങ്കിലും ഒട്ടേറെ കൊക്കെയ്ൻ കടത്തലുകൾ പരാജയപ്പെടുത്തിയതായി ബോർഡർ ഫോഴ്‌സുകൾ അവകാശപ്പെടുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

Related Articles

Popular Categories

spot_imgspot_img