web analytics

തകര്‍ന്നുവീണ വിമാനത്തില്‍ ‘സ്‌പേസ് എക്‌സ്’ ലോഗോയുള്ള പാക്കറ്റുകൾ….തുറന്നപ്പോൾ കണ്ട കാഴ്ച…!

തകര്‍ന്നുവീണ വിമാനത്തില്‍ ‘സ്‌പേസ് എക്‌സ്’ ലോഗോയുള്ള പാക്കറ്റുകൾ

ബ്രസീലിലെ കൊറൂറിപ്പിൽ നടന്ന വിമാനാപകടം രാജ്യാന്തര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സ്‌പേസ് എക്‌സ് ലോഗോ പതിപ്പിച്ച വ്യാജ പാക്കറ്റുകളിലാണ് കൊക്കെയ്ന്‍ ഒളിപ്പിച്ചിരുന്നത്.

അപകടത്തിൽ ഓസ്‌ട്രേലിയക്കാരനായ പൈലറ്റ് തിമോത്തി ജെ. ക്ലാർക്ക് മരണമടഞ്ഞു. ഏകദേശം ഒമ്പത് ദശലക്ഷം ബ്രസീലിയൻ റിയാൽ (ഏകദേശം 16 മില്യൺ യുഎസ് ഡോളർ) വിലമതിക്കുന്ന കൊക്കെയ്നാണ് കണ്ടെത്തിയത്.

2016-ലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം, കൊളംബിയയ്‌ക്ക് പിന്നാലെ കൊക്കെയ്ന്‍ കയറ്റുമതി ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായി ബ്രസീൽ മാറിയതായി വ്യക്തമാക്കിയിരുന്നു. ഇന്ന് നടന്ന ഈ പിടികൂടലും അതിന്റെ ശക്തമായ തെളിവുകളാണ്.

ശബ്ദത്തേക്കാൾ ഒൻപത് മടങ്ങുവേഗത; ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചു റഷ്യ

187-ൽ അധികം പാക്കറ്റുകളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അലാഗോവാസ് മേഖലയിലെ തീരപ്രദേശത്താണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ സംഭവം നടന്നത്.

കരിമ്പ് തോട്ടത്തിലേക്കാണ് വിമാനം തകർന്നുവീണത്. സാംബിയയിൽ രജിസ്റ്റർ ചെയ്തിരുന്ന ഈ വിമാനം കഴിഞ്ഞ രണ്ട് വർഷമായി ബ്രസീലിൽ പ്രവർത്തിച്ചുവരുന്നതായാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.

വിമാനത്തിന്‍റെ ഇന്ധന ടാങ്കുകൾ ദീർഘദൂര പറക്കലിനായി ക്രമീകരിച്ചിരുന്നതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

വിമാനം എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോവുകയായിരുന്നെന്നും പൊലീസിന് വ്യക്തമായിട്ടില്ല.

എന്നാൽ, രാജ്യാന്തര ലഹരി മാഫിയകൾ ബ്രസീലിന്റെ വ്യോമപാതകൾ പ്രധാന വഴിയായി ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

അലാഗോവാസിനെ ‘സ്റ്റോപ്പ് ഓവർ’ കേന്ദ്രമായി ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പൊലീസിന്റെ വിലയിരുത്തലാണ്.


കൊക്കെയ്നിന്റെ ഉറവിടം കണ്ടെത്താനും ഉടമസ്ഥാവകാശം സ്ഥിരീകരിക്കാനും അന്വേഷണം പുരോഗമിക്കുന്നു.

ബ്രസീലിന്റെ എയർ റൂട്ടുകളെക്കുറിച്ചുള്ള മുൻകൂട്ടി അറിവ് പൈലറ്റിന് ഉണ്ടായിരുന്നോ എന്നും അധികൃതർ പരിശോധിക്കുന്നു.

ഒറ്റ സെൽഫി എടുത്തതെ ഓർമ്മയുള്ളു….യുവാവ് നൽകേണ്ടി വന്നത് 8 ലക്ഷം രൂപ….! ഇങ്ങനെയും അബദ്ധം പറ്റുമോ…?

കാലിഫോർണിയയിലെ ജോഷ്വാ ട്രീയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ എയർബിഎൻബി “ഇൻവിസിബിൾ ഹൗസ്” (Invisible House) സെൽഫിക്കായി വിചിത്രമായൊരു ഫീസ് ഈടാക്കിയ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ.

ടിക്ടോക്കറായ ഷോൺ ഡേവിസിനാണ് ഒരു സെൽഫിക്കായി 1000 ഡോളർ, അതായത് ഏകദേശം 8,78,420 രൂപ അടയ്‌ക്കേണ്ടി വന്നത്.

ഡേവിസ് പറയുന്നതനുസരിച്ച്, ഇവിടെ നടന്ന ഒരു ഡ്രീം ഫോട്ടോഷൂട്ട് തന്നെ പ്രശ്നത്തിന് കാരണമായി. കെട്ടിടത്തിന്റെ പുറത്ത് നിന്ന് എടുത്ത ചില ചിത്രങ്ങൾക്കുറിച്ച് ഉടമകളോട് മുൻകൂട്ടി അറിയിച്ചിരുന്നില്ല.

ഒരു ചെറിയ ഫോട്ടോഷൂട്ടിനായാണ് അദ്ദേഹം എയർബിഎൻബി ബുക്ക് ചെയ്തത്. എന്നാൽ, ഒരു സെൽഫിക്കായി ഇത്രയും വലിയ തുക അടയ്ക്കേണ്ടി വന്നത് “ഒരു ദുഃസ്വപ്നം” പോലെ തോന്നിയെന്നാണ് ഡേവിസിന്റെ പ്രതികരണം.

ഡേവിസ് എടുത്ത വീഡിയോയ്ക്ക് 1.3 മില്ല്യൺ പേർ കണ്ടിട്ടുണ്ട്. സെൽഫി പ്രശ്നം കൂടുതൽ വഷളായത്.

അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കാമുകി ബാത്ത്‌റൂമിൽ എടുത്ത സെൽഫിയിൽ ഒരു ബ്രാൻഡിനെ ടാഗ് ചെയ്തതോടെയാണെന്ന് അദ്ദേഹം പറയുന്നു. ഇതിലൂടെ ഫോട്ടോ കോമർഷ്യൽ ഫോട്ടോഗ്രാഫി വിഭാഗത്തിൽപ്പെടുമെന്നായിരുന്നു ഉടമകളുടെ വാദം.

എയർബിഎൻബി നിയമങ്ങൾ പ്രകാരം വാണിജ്യപരമായ ഫോട്ടോഗ്രഫി അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ബ്രാൻഡിന് വേണ്ടിയുള്ള കണ്ടന്റ് നിർമ്മിച്ചിട്ടില്ല.

വെറും ടാഗ് ചെയ്തതാണ് എന്നായിരുന്നു ഡേവിസിന്റെ വിശദീകരണം. “10,000 ഡോളർ പോകുമെന്ന് കരുതിയില്ല.

വെറും ഒരു സെൽഫിയ്ക്കാണ് ഇത്രയും വലിയ പ്രശ്നം ഉണ്ടായത്,” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

സോഷ്യൽ മീഡിയയിൽ വൈറലായ ഈ സംഭവം, എയർബിഎൻബി നിയമങ്ങൾ, ഫോട്ടോഷൂട്ട് നിയന്ത്രണങ്ങൾ, ഇൻഫ്ലുവൻസർമാരുടെ കണ്ടന്റ് നിർമ്മാണം തുടങ്ങിയ വിഷയങ്ങൾക്കുറിച്ച് വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങൾക്കും കാരണമായിരിക്കുകയാണ്.



spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി...

“മദ്യലഹരിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു, അമ്മയോടും മോശമായി പെരുമാറി”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിയുഷ് മിശ്ര

“മദ്യലഹരിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു, അമ്മയോടും മോശമായി പെരുമാറി”; ഞെട്ടിക്കുന്ന...

കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍

കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍ തൃശൂർ: കുന്നംകുളത്ത്...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ കൊച്ചി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രമുഖ...

‘ഗുണ്ടാ അസോസിയേഷൻ’ രൂപീകരണം; തോക്കുമായി വീഡിയോ, കൊല്ലത്ത് ആറുപേർ അറസ്റ്റിൽ

‘ഗുണ്ടാ അസോസിയേഷൻ’ രൂപീകരണം; തോക്കുമായി വീഡിയോ, കൊല്ലത്ത് ആറുപേർ അറസ്റ്റിൽ കൊല്ലം: നഗരത്തിൽ...

Related Articles

Popular Categories

spot_imgspot_img