web analytics

ഈ നടപടി നീതീകരിക്കാൻ കഴിയുന്നതല്ല; ആര്‍എസി യാത്രക്കാര്‍ക്ക് പകുതി തുക റെയില്‍വെ തിരികെ നല്‍കണമെന്ന്

ഈ നടപടി നീതീകരിക്കാൻ കഴിയുന്നതല്ല; ആര്‍എസി യാത്രക്കാര്‍ക്ക് പകുതി തുക റെയില്‍വെ തിരികെ നല്‍കണമെന്ന്

ആർഎസി യാത്രക്കാരിൽ നിന്ന് മുഴുവൻ തുക ഈടാക്കുന്ന റെയിൽവേ നടപടിക്കെതിരെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC).

ഈ നടപടി നീതീകരിക്കാൻ കഴിയുന്നതല്ലെന്നും, ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന തുകയുടെ പകുതി തിരിച്ചുനൽകണമെന്നും കമ്മിറ്റി ഇന്ത്യൻ റെയിൽവേയോട് ആവശ്യപ്പെട്ടു.

ബുധനാഴ്ച പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശങ്ങൾ.

ചാർട്ട് തയ്യാറാക്കിയ ശേഷവും ബർത്ത് സൗകര്യം ലഭിക്കാതെ ടിക്കറ്റ് ഉടമ ആർഎസി വിഭാഗത്തിൽ തന്നെ തുടരേണ്ടിവരുന്ന സാഹചര്യമുണ്ടെങ്കിൽ തുക മടക്കി നൽകണം എന്നാണ് കമ്മിറ്റിയുടെ നിർദേശം.

നിലവിലെ സംവിധാനത്തിൽ ആർഎസി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ മുഴുവൻ തുകയും അടയ്ക്കേണ്ടതുണ്ട്. യാത്രക്കിടെ സീറ്റ് മറ്റൊരു ആർഎസി യാത്രക്കാരനുമായി പങ്കിടുന്നതാണ് നിലവിലെ രീതി.

ഇത്തരം കേസുകളിൽ പണം തിരികെ നൽകുന്നതിനുള്ള വ്യക്തമായ സംവിധാനം റെയിൽവേ ഒരുക്കണമെന്നും, ഇതിനായി സ്വീകരിക്കുന്ന നടപടികൾ പാർലമെന്റിനെ അറിയിക്കണമെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം, സൂപ്പർഫാസ്റ്റ് ട്രെയിനുകളെ തരംതിരിക്കുന്ന നിലവിലെ രീതിയെയും കമ്മിറ്റി വിമർശിച്ചു. ഈ മാനദണ്ഡം പഴഞ്ചനാണെന്നും 2007ന് ശേഷം ബെഞ്ച്മാർക്ക് പരിഷ്‌കരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ ബ്രോഡ് ഗേജിൽ ശരാശരി 55 കിലോമീറ്റർ വേഗതയും, മീറ്റർ ഗേജിൽ 45 കിലോമീറ്റർ വേഗതയും കൈവരിക്കുന്ന ട്രെയിനുകളെയാണ് സൂപ്പർഫാസ്റ്റ് ട്രെയിനുകളായി കണക്കാക്കുന്നത്.

നിലവിൽ സർവീസിലുള്ള 478 സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ 123 എണ്ണത്തിന്റെയും ശരാശരി വേഗത മണിക്കൂറിൽ 55 കിലോമീറ്ററിൽ താഴെയാണെന്ന് കമ്മിറ്റി കണ്ടെത്തി.

എന്നാൽ 47 ട്രെയിനുകൾ ബെഞ്ച്മാർക്കിന് മുകളിലാണ് സർവീസ് നടത്തുന്നതെന്നും, അധിക സ്റ്റോപ്പുകളാണ് ശരാശരി വേഗത കുറയാൻ കാരണമെന്നും റെയിൽവേ വിശദീകരിച്ചു.

English Summary

The Parliament’s Public Accounts Committee (PAC) has criticized Indian Railways for charging full fare from RAC passengers. The committee said the practice is unjustifiable and recommended refunding 50% of the fare if passengers remain in the RAC category without getting a berth even after chart preparation. The PAC also asked Railways to create a proper refund mechanism and inform Parliament about the steps taken.

Additionally, the committee questioned the outdated criteria for classifying superfast trains, noting that benchmarks have not been revised since 2007. Out of 478 superfast trains currently in service, 123 operate at an average speed of less than 55 kmph, the PAC found. Railways responded that extra stoppages reduce average speed, though several trains still run above the benchmark.

pac-criticises-railways-rac-fare-superfast-train-speed

Indian Railways, RAC ticket, Public Accounts Committee, Parliament report, train fare refund, superfast trains, railway policy, passenger rights

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

അമ്പലപ്പുഴയിൽ ‘സ്വതന്ത്ര’ നീക്കം ഉറപ്പിച്ച് ജി. സുധാകരൻ? സിപിഎം അനുനയം പരാജയം; ഇന്ന് നിർണായക പ്രഖ്യാപനം

അമ്പലപ്പുഴയിൽ ‘സ്വതന്ത്ര’ നീക്കം ഉറപ്പിച്ച് ജി. സുധാകരൻ? സിപിഎം അനുനയം പരാജയം;...

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ കൊച്ചി: എൽപിജി സിലിണ്ടറുകളുടെ...

“പാർലമെന്റിൽ പോകുന്നില്ലേ?” പ്രധാനമന്ത്രിയുടെ ചോദ്യത്തിന് വേദിയിൽ തന്നെ ഹൈബിയുടെ ‘സസ്‌പെൻഷൻ’ മറുപടി!

“പാർലമെന്റിൽ പോകുന്നില്ലേ?” പ്രധാനമന്ത്രിയുടെ ചോദ്യത്തിന് വേദിയിൽ തന്നെ ഹൈബിയുടെ ‘സസ്‌പെൻഷൻ’ മറുപടി! കൊച്ചി:...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

‘വിവാഹം കഴിക്കാൻ അനുവദിച്ചെങ്കിൽ തീകൊളുത്തും’….. പ്രണയവിവാഹത്തിന് വീട്ടുകാർ എതിർപ്പ്; പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം

പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ വീട്ടുകാർ...

Related Articles

Popular Categories

spot_imgspot_img