web analytics

ഒരു ഒറ്റരൂപ തരാമോ? സംഭാവന തേടി പി വി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പൊതുജനങ്ങളിൽ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. സോഷ്യൽമീഡിയ വഴിയാണ് അൻവർ സംഭാവന അഭ്യർത്ഥിച്ചിരിക്കുന്നത്.

പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങളും അൻവർ പേജിൽ നൽകിയിട്ടുണ്ട്. എന്നാൽ പണം അയക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് അൻവർ പറയുന്നു.

പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ അധികാരവും ഭരണത്തണലിനും അപ്പുറം വിയർപ്പൊഴുക്കി സമ്പാദിച്ചതുകൂടി നഷ്ടപ്പെട്ടയാളാണ് താൻ എന്ന് പി വി അൻവർ പോസ്റ്റിൽ പറയുന്നു. ‘എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്നാൽ ഒരു സെന്റ് ഭൂമി പോലും വിൽക്കാൻ കഴിയില്ല.

മിച്ചഭൂമി കേസെന്ന് പറഞ്ഞ് അനങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം. പണത്തിന് വേണ്ടിയല്ല. സമാധാനത്തിന് വേണ്ടിയാണ്. ഒറ്റപ്പെടുത്തരുത്. നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയാക്കാം.

സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’, എന്നും പി വി അൻവർ പോസ്റ്റിൽ പറഞ്ഞു. ക്രൗഡ് ഫണ്ടിംഗ് നടത്തണമെന്ന് പലരും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമനമുണ്ടായിരുന്നില്ല. ഓരോ വോട്ടറും നിലമ്പൂരിലെ സ്ഥാനാർത്ഥിയാണെന്നും പി വി അൻവർ പറയുന്നു.

‘ഈ പോരാട്ടത്തിൽ എന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്. ഞാൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്, അവർ പുറത്തു പറയാൻ ഭയപ്പെട്ട കാര്യങ്ങളാണ്.

അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാൻ കഴിയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്’, എന്ന്അൻവർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

Related Articles

Popular Categories

spot_imgspot_img