പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട് കോൺഗ്രെസ്സുമായി ഇടഞ്ഞ ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എല്‍ഡിഎഫ് നേതൃത്വത്തിനു സമ്മതം അറിയിച്ചു. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.(P Sarin will contest as LDF candidate from Palakkad)
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയാകും സരിന്‍ മത്സരിക്കുക. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് സരിന്‍ കോണ്‍ഗ്രസുമായി പ്രശ്നം ഉണ്ടായത്. വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ സരിൻ ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സരിനെ പാളയത്തിലേക്ക് എത്തിക്കാൻ സിപിഐഎം ഉള്‍പ്പടെ കരുനീക്കിയത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു.