ആകെയുള്ള 749 ഹൈക്കോടതി ജഡ്ജിമാരിൽ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത് 98 പേർ മാത്രം

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത് 13 ശതമാനം പേര്‍ മാത്രം. ആകെയുള്ള 25 ഹൈക്കോടതികളിലെ 749 ജഡ്ജിമാരില്‍ 98 പേരുടെ സ്വത്തുവിവരങ്ങള്‍ മാത്രമാണ് ഔദ്യോഗിക വെബ് സൈറ്റില്‍ വെളിപ്പെടുത്തിയിട്ടുള്ളതെന്ന് ഡാറ്റ.Out of total 749 high court judges, only 98 have disclosed their assets

വെബ് സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് കേരള ഹൈക്കോടതിയിലെ ജഡ്ജിമാരാണ് സ്വത്തുക്കള്‍ വെളിപ്പെടുത്തിയതില്‍ മുന്നിലുള്ളത്. 39 പേരില്‍ 37 പേരും സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഞ്ചാബ് ഹൈക്കോടതിയിലെ 55 ജഡ്ജിമാരിൽ 31 പേരും ഡൽഹി ഹൈക്കോടതിയിലെ 39 ജഡ്ജിമാരിൽ 11 പേരും തങ്ങളുടെ ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്. സ്ഥാവര ജംഗമ വസ്തുക്കള്‍, പങ്കാളികളുടെയും ആശ്രിതരുടെയും പേരിലുള്ള സ്വത്തുവകകള്‍, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഫിക്സഡ് ഡിപ്പോസിറ്റ്, ബോണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, ബാങ്ക് വായ്പയുടെ വിവരങ്ങള്‍, ആഭരണങ്ങളുടെ ഉടമസ്ഥാവകാശവും ഇതില്‍ ഉള്‍പ്പെടുന്നു.

കേരളം, പഞ്ചാബ്, ഹരിയാന, ഡൽഹി ഹൈക്കോടതികൾക്ക് പുറമെ, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, മദ്രാസ് ഹൈക്കോടതികളിൽ നിന്നുള്ള ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങളും അതാത് കോടതികളുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

എന്നാൽ, സ്വത്ത് വെളിപ്പെടുത്താത്ത ജഡ്ജിമാരുടെ പേര് പരാമർശിച്ചിട്ടില്ല. 2023 ഓഗസ്റ്റ് 7‑ന് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ആസ്തികളും ബാധ്യതകളും നിർബന്ധമായും വെളിപ്പെടുത്തുന്നതിന് നിയമനിർമാണം നടത്താൻ പാർലമെന്റിന്റെ പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, ലോ ആൻഡ് ജസ്റ്റിസ് കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

Other news

“എയർ ഇന്ത്യ ലണ്ടൻ സർവീസ് തുടരും “എന്ന രീതിയിൽ വാർത്തകൾ കാണുന്നു…ഇത് ശരിയല്ലെന്ന് സിയാൽ

"എയർ ഇന്ത്യ ലണ്ടൻ സർവീസ് തുടരും "എന്ന രീതിയിൽ വാർത്തകൾ കാണുന്നു.ഇത്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലെത്തിയ യു.കെമലയാളി അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

Related Articles

Popular Categories

spot_imgspot_img