ഓർത്തഡോക്സ്-യാക്കോബായ തർക്കം; പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ, തർക്കം നിലനിൽക്കുന്ന ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി.Orthodox-Jacobet Controversy

ഏറ്റെടുത്ത പള്ളികളുടെ താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ തന്നെ സൂക്ഷിക്കണമെന്നും പള്ളികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

എറണാകുളം, പാലക്കാട് ജില്ലകളിലുള്ള പള്ളികളാണ് കളക്ടർമാർ ഏറ്റെടുക്കേണ്ടത്. പോത്താനിക്കാട്, മഴുവന്നൂർ, മംഗലം ഡാം, ചെറുകുന്നം, എരിക്കിഞ്ചിറ എന്നിവയാണ് ഈ അഞ്ചു പള്ളികൾ.

നേരത്തെ പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. എന്നാൽ ഉത്തരവ് പുറത്ത് വന്നിട്ടും പള്ളികൾ അതാത് സഭകൾക്ക് കൈമാറാൻ സർക്കാരിന് സാധിച്ചിരുന്നില്ല.

പൊലീസിന്റെ സഹായത്തോടെ കൈമാറ്റ നടപടികൾ സർക്കാർ നടത്തിയെങ്കിലും മറു ഭാഗത്തെ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിൽ പിന്മാറുകയായിരുന്നു.

ഈ വിഷയത്തിൽ സഭ അധികൃതർ നൽകിയ കോടതി അലക്ഷ്യ പരാതിയിലാണ് ഇപ്പോൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

അൽഫാമിൽ നുരഞ്ഞുപൊന്തി പുഴുക്കൾ; കഴിച്ചയാൾക്ക് വയറുവേദന; സംഭവം കോഴിക്കോട്

കോഴിക്കോട്: കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ അല്‍ഫാമില്‍ പുഴു. കോഴിക്കോട് കല്ലാച്ചിയിലാണ്...

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്....

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

Related Articles

Popular Categories

spot_imgspot_img