നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി മാർപ്പാപ്പ പ്രഖ്യാപിച്ച ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക സ്ഥാനാരോഹണം ഇന്ന്

തിരുവനന്തപുരം:നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി ഫ്രാന്‍സിസ് മാർപ്പാപ്പ പ്രഖ്യാപിച്ച ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക സ്ഥാനാരോഹണ കർമ്മങ്ങള്‍ ഇന്ന്.

നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3.30 നാണ് ചടങ്ങുകൾ നടക്കുന്നത്. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ ചടങ്ങിൽ മുഖ്യകാര്‍മ്മികത്വം വഹിക്കും.

വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ ജിറേലി, സിബിസിഐ പ്രസിഡന്‍റ് മാര്‍ ആഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാന്‍ മാത്യു മാര്‍ പോളികോര്‍പ്പസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

മെത്രാഭിഷേക തിരുകര്‍മ്മങ്ങള്‍ക്ക് കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ രൂപതകളില്‍ നിന്നുളള 30ലധികം ബിഷപ്പുമാര്‍ സഹകാര്‍മ്മികത്വം വഹിക്കും.

കഴിഞ്ഞ മാസം എട്ടിനാണ് ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന റവ.ഡോ. സെല്‍വരാജനെ നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി ഫ്രാന്‍സിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം: 12 പേർക്ക് പരിക്ക്: ജാഗ്രതയിൽ സൈന്യം

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 12 വിനോദസഞ്ചാരികൾക്കു പരുക്കേറ്റു....

പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച; ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന്, പൊതുദര്‍ശനം ബുധനാഴ്ച മുതല്‍

പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ഇത് സംബന്ധിച്ച് വത്തിക്കാന്റെ അറിയിപ്പെത്തി....

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

Other news

ദ്വിദിന സന്ദർശനം; മോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്

ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്...

പരിശീലന വിമാനം തകർന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം

ഗാന്ധിന​ഗർ: പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഗുജറാത്തിലെ അമ്രേലിയിലാണ്...

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം: 12 പേർക്ക് പരിക്ക്: ജാഗ്രതയിൽ സൈന്യം

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 12 വിനോദസഞ്ചാരികൾക്കു പരുക്കേറ്റു....

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല

പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ആക്രമണം; കഴുത്തു ഞെരിച്ച് തള്ളിയിട്ടു

കോഴിക്കോട്: സ്വകാര്യ ബസിനുള്ളിൽ യാത്രക്കാരനെ ആക്രമിച്ച് സഹയാത്രികൻ. പന്തിരാങ്കാവ് - കോഴിക്കോട്...

കോട്ടുവള്ളിയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടുവള്ളി -...

Related Articles

Popular Categories

spot_imgspot_img