ഓപ്പോ പ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ റെനോ സീരീസിലെ പുത്തൻ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുന്നു. ഫോണുകൾ ജനുവരി 10 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ റെനോ 10 സീരീസിന്റെ പിൻഗാമിയായി പുതിയ ഓപ്പോ റെനോ 11 സീരീസ് ആണ് ഇപ്പോൾ ഇന്ത്യയിലേക്ക് എത്തുന്നത്. രണ്ട് മാസം മുൻപ് റെനോ 11 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു.
ഓപ്പോ റെനോ 11 ജനുവരി ആദ്യ ആഴ്ചകളിൽ ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച ടിപ്‌സ്റ്റർ ഇഷാൻ അഗർവാൾ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഓപ്പോ റെനോ 11 സീരീസ് ജനുവരി 11ന് മലേഷ്യയിൽ ലോഞ്ച് ചെയ്യുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഓപ്പോ റെനോ 11 സീരീസിൽ ഓപ്പോ റെനോ 11, റെനോ 11 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് ഫോണുകളും ഇന്ത്യയിലും ലോഞ്ച് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനയിൽ ഓപ്പോ റെനോ 11ന്റെ 8GB + 256GB പ്രാരംഭമോഡലിന് 2499 യുവാൻ( ഏകദേശം 29,675 രൂപ) ആണ് വില. അതേപോലെ റെനോ 11 പ്രോയുടെ 12GB+256GB വേരിയന്റിന് 3499 യുവാനും(ഏകദേശം 41,100 രൂപ), 12GB+512GB വേരിയന്റിന് 3799 യുവാനും (ഏകദേശം 44,625 രൂപ) ആണ് വില. ഇവയുടെ ഇന്ത്യയിലെ വില എന്തായിരിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഓപ്പോ റെനോ 11 സീരീസിന്റെ സവിശേഷതകളറിയാം
> ഓപ്പോ റെനോ 11 മീഡിയടെക് ഡിമെൻസിറ്റി 8200 ചിപ്സെറ്റ് കരുത്തിലാണ് എത്തിയിരിക്കുന്നത്. റെനോ 11 പ്രോയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ+1 ചിപ്സെറ്റാണ് ഉള്ളത്. റെനോ 11ൽ 6.7 ഇഞ്ച് FHD+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയും പ്രോ മോഡലിൽ 6.74 ഇഞ്ച് ഡിസ്പ്ലേയും നൽകിയിരിക്കുന്നു.
> 120Hz റിഫ്രഷ് റേറ്റും പരമാവധി 240Hz ടച്ച് സാംപ്ലിംഗ് റേറ്റും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. പ്രോ മോഡലിന് 1600nits ബ്രൈറ്റ്നസ് ഉണ്ട്. 8GB- 256GB, 12GB- 256GB, 12GB- 512GBഎന്നിങ്ങനെ മൂന്ന് റാം- സ്റ്റോറേജ് വേരിയന്റുകളിൽ റെനോ 11ലഭ്യമാകും. അതേസമയം 12GB- 256GB, 12GB- 512GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പ്രോ എത്തുക.
> 50MP സോണി LYT600 സെൻസർ, 32MP 2x ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാ-വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 11 പ്രോ മോഡലിൽ 50MP IMX890 സെൻസർ മെയിൻ ക്യാമറയായി നൽകിയിരിക്കുന്നു.
> 8MP അൾട്രാ വൈഡ് ക്യാമറ, 32MP ടെലിഫോട്ടോ ക്യാമറ എന്നിവയും റെനോ 11 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ ഉണ്ട്. കൂടാതെ സെൽഫിക്കായി IMX709 സെൻസറോട് കൂടിയ 32MP RGBW ഫ്രണ്ട് ക്യാമറയും കാണാം. ആൻഡ്രോയിഡ് 14 ഒഎസിലാണ് റെനോ 11 സീരീസ് പ്രവർത്തിക്കുന്നത്.
>ഓപ്പോ റെനോ 11 സീരീസിലെ രണ്ട് ഫോണുകളുടെയും ബാറ്ററി കപ്പാസിറ്റി വ്യത്യസ്തമാണ്. 67W ഫാസ്റ്റ് ചാർജിംഗുള്ള 4800mAh ബാറ്ററിയാണ് സ്റ്റാൻഡേർഡ് മോഡലിലുള്ളത്. അതേസമയം പ്രോ പതിപ്പിൽ 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700mAh ബാറ്ററി ആണ് നൽകിയിരിക്കുന്നത്. ഡ്യുവൽ സിം, 5ജി കണക്റ്റിവിറ്റി എന്നിവയും ഓപ്പോ റെനോ 11 സീരീസ് ഫോണുകൾ വാഗ്ദാനം ചെയ്യുന്നു.
Read Also: നിങ്ങളുടെ ശബ്ദത്തിൽ ഇനി ഫോൺ സംസാരിക്കും; അറിയാം പേഴ്സണല്‍ വോയിസിനെ കുറിച്ച്