കേരള പോലീസ് ഇതുവരെ ചിരിപ്പിച്ചത് 65,000 കുട്ടികളെ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’ സ​ഹാ​യം. കു​രുന്നുമ​ന​സ്സു​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കി ചി​രി​യു​ണ​ർ​ത്താ​ൻ പൊ​ലീ​സ് തുടങ്ങിയ ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ് പ​ദ്ധ​തി​യാ​ണ് ചി​രി.

കേരളത്തിലെ മൊ​ത്തം ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ 65,000ത്തോ​ളം പേ​രാ​ണ് കൗ​ൺ​സ​ലി​ങ് ഉ​ൾ​പ്പെ​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. 2020 ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ 2,650ഉം ​റൂ​റ​ലി​ലെ 3,295ഉം ​ഉ​ൾ​പ്പെ​ടെ 5,945 കുട്ടികൾക്കാ​ണ് ഇ​തി​നോടകം വി​വി​ധ സേ​വ​നം ല​ഭ്യ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​വും ക​ണ്ണൂ​രു​മാ​ണ് കോ​ഴി​ക്കോ​ടി​നേ​ക്കാ​ൾ മു​ന്നി​ലു​ള്ള ജി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് 6,427 പേ​രും ക​ണ്ണൂ​രി​ൽ 5,987 പേ​രും ചി​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മായിട്ടുണ്ട്.

ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക്​ അ​ടി​മ​പ്പെ​ട്ട​വ​ർ, ര​ക്ഷി​താ​ക്ക​ളു​ടെ മ​ദ്യ​പാ​ന​വും കു​ടും​ബ​വ​ഴ​ക്കും കാ​ര​ണം ഒ​റ്റ​പ്പെ​ട്ട​വ​ർ, നി​ര​ന്ത​രം കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള​നു​ഭ​വി​ക്കു​ന്ന​വ​ർ,അ​മി​ത മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ മാ​ന​സി​ക വി​ഭ്രാ​ന്തി വ​ന്ന​വ​ർ, അ​പ​ക​ർ​ഷ​ബോ​ധം വേ​ട്ട​യാ​ടു​ന്ന​വ​ർ, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ എ​ന്നി​വ​യട​ക്ക​മു​ള്ള വ​ലി​യ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ നേ​രി​ട്ട​വ​രി​ൽ നി​ര​വ​ധി​പേ​രു​ടെ വീ​ടു​ക​ളി​ൽ അ​ത​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ ഓ​ഫി​സ​ർ​മാ​ർ നേ​രി​ട്ടെ​ത്തി​യാ​ണ്​ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ട​തും വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​തും.

കോ​വി​ഡ്​ കാലത്ത് മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ​പ്പെ​ട്ട​ 66 കു​ട്ടി​ക​ൾ സം​സ്​​ഥാ​ന​ത്ത്​ ആ​ത്​​മ​ഹ​ത്യ ചെ​യ്ത​ത​ട​ക്കം മു​ൻ​നി​ർ​ത്തി സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം​ ചി​ൽ​ഡ്ര​ൺ​സ്​ ആ​ൻ​ഡ്​ പൊ​ലീ​സി​​ൻറെ (കേ​പ്പ്) ഭാ​ഗ​മാ​യി​ അ​ന്ന​ത്തെ ഐ.​ജി പി. ​വി​ജ​യ​ൻ നോ​ഡ​ൽ ഓ​ഫി​സ​റാ​യാ​ണ്​ ‘ചി​രി’ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

മു​തി​ർ​ന്ന സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാ​ഡ​റ്റു​ക​ളി​ൽ​നി​ന്നും ഔ​ർ റെ​സ്​​പോ​ൺ​സി​ബി​ലി​റ്റി ടു ​ചി​ൽ​ഡ്ര​ൺ പ​ദ്ധ​തി അം​ഗ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി​യ 320 കു​ട്ടി​ക​ളാ​ണ് ചി​രി പ​ദ്ധ​തി​യി​ലെ നിലവിലെ വ​ള​ന്റി​യ​ർ​മാ​ർ.

20 മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ, 43 കൗ​ൺ​സി​ല​ർ​മാ​ർ, 24 മ​നോ​രോ​ഗ വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് ഇവർക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. മാ​ന​സി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 9497900200ൽ ​എ​പ്പോ​ഴും വി​ളി​ക്കാം. വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ...

യുവ കർഷകൻ വയലിൽ മരിച്ച നിലയിൽ

കോഴിക്കോട്: യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിലാണ്...

ശസ്ത്രക്രിയ മൊബൈലിൽ പകർത്തി; ആശുപത്രി ജീവനക്കാരനെതിരെ നടപടി

തിരുവനന്തപുരം: ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം...

തീയിട്ടത് മരിച്ച മനോജ് തന്നെ! മാതാപിതാക്കൾ ഓടി രക്ഷപ്പെട്ടു; മൂവരും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ

കോന്നി: കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ മദ്യലഹരിയിൽ...

കൊളുന്തുത്പാദനം കൂടി, പക്ഷെ കർഷകർക്ക് പ്രയോജനമില്ല; കാരണമിതാണ്…

കൊളുന്ത് ഉത്പാദനം കൂടിയതിൻ്റെ പ്രയോജനം കിട്ടാതെ പൂട്ടിക്കിടക്കുന്നതോട്ടങ്ങളിലെ തൊഴിലാളികളും, ഹൈറേഞ്ചിലെ ചെറുകിട...

ആസ്വാദനക്കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് നൽകിയത് ഭീതി പടർത്തുന്ന ദൃശ്യങ്ങൾ; ചലച്ചിത്ര അക്കാദമിയിൽ വീണ്ടും വിവാദം

തിരുവനന്തപുരം: ആസ്വാദനക്കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് ചലച്ചിത്ര അക്കാദമി നൽകിയ ഷോട്ട് ഫിലിമിലെ ദൃശ്യങ്ങൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img