ഹണി ട്രാപ്പിലൂടെ ജ്യോത്സ്യനെ കവർച്ച ചെയ്ത സംഭവം; ഒരാൾ കൂടി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഹണി ട്രാപ്പിലൂടെ ജ്യോത്സ്യന്റെ സ്വർണവും, പണവും കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്താണ് ഇന്നലെ രാത്രി കൊഴിഞ്ഞാമ്പാറയിൽ പിടിയിലായത്. ജ്യോത്സ്യനെ വിളിച്ച് വരുത്തി ബലപ്രയോഗത്തിലൂടെ നഗ്നദ്യശ്യങ്ങൾ എടുത്ത സംഘത്തിൽ ഇയാൾ ഉണ്ടായിരുന്നു. കേസിൽ ഇനിയും 7 പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് യുവതി അടക്കമുള്ള സംഘത്തിന്റെ തട്ടിപ്പിനിരയായത്. കേസിൽ ഉൾപ്പെട്ട സ്ത്രീയടക്കം രണ്ട് പേരെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. മലപ്പുറം സ്വദേശിനി മൈമുന, കുറ്റിപ്പള്ളം സ്വദേശി എസ്. ശ്രീജേഷ് എന്നിവരാണ് ഇന്നലെ പിടിയിലായത്.

ചൊവ്വാഴ്ച വൈകുന്നേരം പിടിയിലായ യുവതിയും മറ്റൊരു യുവാവും ചേർന്ന് ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി താൻ പിണങ്ങി കഴിയുകയാണെന്നും ചില പ്രശ്നങ്ങൾ ഉണ്ടെന്നും ഇതിനു പരിഹാര പൂജ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഇവർ നൽകിയ വിവരങ്ങൾ അനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയിൽ എത്തിയ ജ്യോത്സ്യനെ രണ്ട് യുവാക്കൾ ചേർന്ന് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എൻ. പ്രതീഷിന്റെ വീട്ടിലേക്കാണ് ജ്യോത്സ്യനെ സംഘം കൊണ്ടുപോയത്.

വീട്ടിൽ എത്തിയ ശേഷമായിരുന്നു പ്രേശ്നങ്ങളുടെ തുടക്കം. പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ പ്രതീഷ് ജ്യോത്സ്യനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മർദ്ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. തുടർന്ന് നഗ്നയായി മുറിയിലെത്തിയ മൈമുനയെ ജ്യോത്സ്യനൊപ്പം നിർത്തി ഫോട്ടോയും, വീഡിയോയും ചിത്രീകരിച്ചു.

ശേഷം ഭീഷണിപ്പെടുത്തി ജ്യോത്സ്വൻ്റ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ മാലയും, മൊബൈൽ ഫോണും, 2000 രൂപയും കൈക്കലാക്കി. മാത്രമല്ല ഇരുപത് ലക്ഷം രൂപ നൽകണമെന്നും, അല്ലാത്ത പക്ഷം നഗ്ന ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലും, ബന്ധുക്കൾക്കും അയച്ചുകൊടുക്കും എന്നും ഭീഷണിപ്പെടുത്തി.

ഇതിനിടെ ഞായറാഴ്ച ചിറ്റൂർ സ്റ്റേഷൻ പരിധിയിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട പ്രതിയുടെ മൊബൈൽ ലൊക്കേഷൻ തപ്പിയിറങ്ങിയ പൊലീസ് എത്തിയതാകട്ടെ തട്ടിപ്പ് നടക്കുന്ന വീടിനു മുന്നിൽ. പൊലീസിനെ കണ്ട പ്രതികൾ ഉടൻ തന്നെ നാല് ഭാഗത്തേക്കും ചിതറിയോടി. എന്നാൽ വീടിനകത്ത് നടന്ന സംഭവം എന്താണെന്ന് അറിയാതെ ചിറ്റൂർ പൊലീസ് തിരികെ പോയി. തട്ടിപ്പ് സംഘത്തിൽ ഉണ്ടായിരുന്നവർ വീട്ടിൽ നിന്നും ചിതറി ഓടിയ തക്കം നോക്കിയാണ് ജ്യോത്സ്യൻ രക്ഷപ്പെട്ടത്.

പൊലീസിനെ കണ്ട് ചിതറി ഓടിയ സ്ത്രീകളിൽ ഒരാൾ മദ്യ ലഹരിയിൽ റോഡിൽ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാർ വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഉടൻ തന്നെ നാട്ടുകാർ കൊഴിഞ്ഞാമ്പാറ പൊലീസിന് അറിയിച്ചു. ഇതിനിടെ രക്ഷപ്പെട്ട് കൊല്ലങ്കോട്ടിലെ വീട്ടിലെത്തിയ ജോത്സ്യനും പൊലീസിൽ പരാതി നൽകിയിരുന്നു.

പിടിയിലായ മൈമുനയും മറ്റൊരു സത്രീയും ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കുമെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷാണ് കവർച്ചയുടെ മുഖ്യ ആസൂത്രകനെന്നാണ് ലഭിക്കുന്ന സൂചന.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ...

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ ‘തുമ്പ’ എത്തി

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ 'തുമ്പ' എത്തി തിരുവനന്തരപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞതിഥി...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

Related Articles

Popular Categories

spot_imgspot_img