web analytics

ഒരു കണ്ണ് തിരുവനന്തപുരത്തും മറ്റൊന്ന് ആറ്റിങ്ങലും; കേരളം ഉറ്റുനോക്കിയ രണ്ടു മണ്ഡലങ്ങൾ; ഒടുവിൽ ഫോട്ടോ ഫിനിഷ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി ഏറ്റവും കടുത്ത പോരാട്ടം നടന്ന രണ്ട് മണ്ഡലങ്ങള്‍ തിരുവനന്തപുരവും ആറ്റിങ്ങലുമാണ്. രണ്ടിടത്തും ഫോട്ടോ ഫിനിഷിലാണ് വിജയികള്‍ ജയിച്ചുകയറിയത്. തിരുവനന്തപുരത്ത് ശശി തരൂരിനു കഷ്ടിച്ച വിജയമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയപ്പോൾ ഇക്കുറി വെറും 15000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തരൂരിന്റെ ജയം.

ആറ്റിങ്ങലില്‍ കഴിഞ്ഞ തവണ അരലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് ഇടതുമുന്നണിയിലെ എ.സമ്പത്തിനെ പരാജയപ്പെടുത്തി അടൂര്‍ പ്രകാശ് മണ്ഡലം പിടിച്ചത്. എന്നാല്‍ ഇക്കുറി എല്‍ഡിഎഫിന്റെ വി.ജോയിയോട് കഷ്ടിച്ചാണ് അടൂര്‍ പ്രകാശ് വിജയം നേടിയത്. വെറും 2000ത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.

തിരുവനന്തപുരത്ത് തുടക്കം മുതല്‍ ലീഡ് നിലകള്‍ മാറിമറിഞ്ഞു. നിരവധി തവണ തരൂരും രാജീവ് ചന്ദ്രശേഖറും മാറി മാറി മുന്നിലെത്തി. അവസാനം ഘട്ടത്തിലാണ് തരൂര്‍ പതിനായിരം വോട്ടിന് മുന്നിലെത്തിയത്. 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചാണ്‌ ജയിച്ച് കയറിയത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കുമ്മനം രാജശേഖരന്‍ നേടിയത് 316142 വോട്ടുകളാണ്. എന്നാല്‍ ഇക്കുറി രാജീവ് ചന്ദ്രശേഖര്‍ 337920 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ 416131 വോട്ടുകള്‍ തരൂര്‍ നേടിയപ്പോള്‍ ഇക്കുറി തരൂരിന് ലഭിച്ചത് 353679 വോട്ടുകളാണ്. ഏതാണ്ട് അരലക്ഷത്തിലേറെ വോട്ടുകളുടെ കുറവ്. കുമ്മനം രാജശേഖരനെക്കാള്‍ കൂടുതല്‍ തരൂരിന് വെല്ലുവിളി ഉയര്‍ത്താന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞു. തരൂരിന്റെ ഭൂരിപക്ഷം അഞ്ചിലൊന്നായാണ് കുറഞ്ഞത്. അവസാനം വരെ മുള്‍മുനയിലാവുകയും ചെയ്തു. ജയിച്ചു എന്നുറപ്പായതിനെ തുടര്‍ന്നാണ് തരൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഇറങ്ങിയത്.

ഏറ്റവും ശക്തമായ ത്രികോണ മത്സരമാണ് ആറ്റിങ്ങലില്‍ നടന്നത്. ലീഡ് നില നിരന്തരം മാറിമറിഞ്ഞ മത്സരം ഫോട്ടോ ഫിനിഷിലേക്കാണ് മാറിയത്. ആകാംക്ഷ വോട്ടെണ്ണലിന്റെ അവസാനം വരെ നിലനില്‍ക്കുകയും ചെയ്തു. ആശ്വാസ നിശ്വാസ മുതിര്‍ത്താണ് അടൂര്‍ പ്രകാശ് ജയത്തിന് ഒടുവില്‍ മാധ്യമങ്ങളെ കണ്ടത്. അപരന്മാരെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റപ്പെടുത്തലൊക്കെ നടത്തി ഒരു അവകാശവാദവും ഉയര്‍ത്താതെയാണ് വിജയത്തെക്കുറിച്ച് സംസാരിച്ചത്.

 

Read Also:കേരളത്തില്‍ ലക്ഷം കടന്നത് 9 യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ലീഡ് നില; ഏറ്റവും മുന്നിൽ രാഹുൽ ഗാന്ധി; സ്വന്തം റെക്കോർഡ് തിരുത്തി ഹൈബി

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം തിരുവനന്തപുരം: ശബരിമല...

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം രംഗത്ത്

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

Related Articles

Popular Categories

spot_imgspot_img