തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63കാരനാണ് മരിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് ഇദ്ദേഹത്തിന് കോളറ സ്ഥിരീകരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന കവടിയാർ സ്വദേശി ഏഴു ദിവസം മുൻപാണ് മരിച്ചത്. ഈ മാസം 20ന് ആയിരുന്നു ഇദ്ദേഹത്തെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതേ തുടർന്ന് എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ മാസം 20ന് ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് ഇത് കോളറ മരണമാണെന്ന് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു കോളറ മരണം സ്ഥിരീകരിക്കുന്നത്.
അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും പറ്റി കിടപ്പുമുറിയിലും മൊബൈലിലും അശ്ലീലക്കുറിപ്പ്; യുവാവ് പിടിയിൽ
കാലടി: അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും പറ്റി അശ്ലീലക്കുറിപ്പ് എഴുതിയിടുകയും മൊബൈൽ ഫോണിലെ സിം ഊരിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.
തുറവൂർ പുല്ലാനിയിൽ വാടകയ്ക്ക് താമസിക്കുന്ന അയ്യമ്പുഴ ചുള്ളി മാണിക്കത്താൻ വീട്ടിൽ ജിയൊ (24)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 23ന് പുലർച്ചെയാണ് സംഭവം. കിടപ്പുമുറിയുടെ ജനലിലൂടെ കൈ കടത്തി മേശയ്ക്ക് മുകളിലിരുന്ന മൊബൈൽ ഫോണെടുത്തു.