ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്
മലപ്പുറം: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസുകാരൻ മരിച്ചു. മലപ്പുറം താനൂരിലാണ് ദാരുണ സംഭവം നടന്നത്. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. (One-and-a-half-year-old boy died in malappuram)
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം മാതാവ് കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എം.ഡി.എം.എ. വിറ്റുനടന്ന പോലീസുകാരനും സ്‌കൂട്ടറിലൊളിപ്പിച്ച് ഭർത്താവിനെ കുടുക്കിയ പഞ്ചായത്തംഗവും….”ജീവിതം കാർന്നെടുക്കുന്ന എം.ഡി.എം.എ. ” ന്യൂസ് ഫോർ പരമ്പര ഭാഗം -3