web analytics

ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും തട്ടിയെടുത്തത് ഒന്നരക്കോടി; മലയാളി മുങ്ങിയത് വ്യാജ പാസ്പോർട്ടിൽ; പിന്നാലെ കുടുംബം കൊച്ചിയിലേക്ക്

അബുദാബി: ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെതിരെയാണ് ഒന്നര കോടിയോളം രൂപ( ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.‌

ഈ മാസം 25ന് ( കഴിഞ്ഞ തിങ്കളാഴ്ച ) ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻറെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണം ആരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹത്തിൻറെ കുറവ് അധികൃതർ കണ്ടുപിടിച്ചു. ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻറെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻറെ തിരോധാനത്തിനു ശേഷം ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകും. ഇവർ എറണാകുളത്ത് ഉള്ളതായാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

പാവയാണോ അതോ ജീവനുള്ളതാണോ? വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ ഒളിച്ചിരുന്ന ‘വിരുതൻ’ പോസം വൈറലാകുന്നു

ഹോബാർട്ട്: വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ പാവകൾക്കിടയിൽ അനങ്ങാതെയിരുന്ന് എല്ലാവരെയും പറ്റിക്കാൻ നോക്കിയ...

ഡോളറിനെതിരെ 93 കടന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില

ഡോളറിനെതിരെ 93 കടന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില ന്യൂഡൽഹി: രാജ്യാന്തര...

പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് താരം; കൊച്ചിയിൽ പെരുന്നാൾ ആഘോഷിച്ച് ആസിഫ്

കൊച്ചി: ജാതിമത രാഷ്ട്രീയ വേർതിരിവുകളില്ലാതെ മനുഷ്യർ ഒരുമിച്ച് നിൽക്കുന്നതാണ് ലോകത്തെ ഏറ്റവും...

സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി കൂടുതൽ പണം നൽകണം

തിരുവനന്തപുരം: ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്ന പതിവുകാർക്ക് തിരിച്ചടിയായി പ്രമുഖ ഫുഡ്...

‘കളങ്കാവൽ’ സംവിധായകന്റെ പുതിയ പ്രോജക്റ്റ്; ജയസൂര്യ നായകന്‍

'കളങ്കാവൽ' സംവിധായകന്റെ പുതിയ പ്രോജക്റ്റ്; ജയസൂര്യ നായകന്‍ കൊച്ചി: ശ്രദ്ധേയമായ ‘കളങ്കാവൽ’ ചിത്രത്തിന്...

Related Articles

Popular Categories

spot_imgspot_img