web analytics

സപ്ലൈകോയിൽ ഇന്ന് റെക്കോർഡ് വില്പന

സപ്ലൈകോയിൽ ഇന്ന് റെക്കോർഡ് വില്പന

തിരുവനന്തപുരം: ഓണക്കാല വിപണിയിൽ റെക്കോർഡ് കുതിപ്പുമായി സപ്ലൈകോ. ഈ വർഷത്തെ വില്‍പ്പന 300 കോടി കടന്നു. ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ആണ്.

സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്ന് ഉണ്ടായത്. ഇതുവരെ 319.3 കോടി രൂപയുടെ വില്‍പ്പന നടന്നു. 49 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയില്‍ സാധനങ്ങൾ വാങ്ങാൻ എത്തി.

സബ്സിഡി നിരക്കിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭിക്കുന്നുണ്ട്.

92.8 ലക്ഷം കിലോ ഗ്രാം അരിയാണ് ഈ മാസം വിൽപന നടത്തിയത്. കൂടാതെ മറ്റ് പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃംഖലകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി ഉത്പന്നങ്ങളുടെ ഒരു വൻനിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.

250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും ഓണത്തിന് പ്രത്യേകമായി നൽകുന്നുണ്ട്.

ട്രംപിന്റെ അധികത്തീരുവ മലഞ്ചരക്ക് വിപണിയെ ബാധിക്കുമോ….? അറിയാം പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ:

യുഎസ് ഇന്ത്യക്ക് ഏർപ്പെടുത്തിയ അധികത്തീരുവ മലഞ്ചരക്ക് വിപണിയിലും പ്രതിഭലിക്കുമെന്ന് ഭീതി ഇടക്കാലത്ത് പരക്കെ നിലവിലുണ്ടായിരുന്നു.

മലഞ്ചരക്ക് ഉപോത്പന്നങ്ങൾ നിലവിൽ ഇന്ത്യയിൽ നിന്നും യുഎസ് ലേയ്ക്ക് കയറ്റുമതിയുള്ളതാണ് അധികത്തീരുവ മലഞ്ചരക്ക് വിപണിയ്ക്ക് ഭീഷണിയാകുമെന്ന പ്രചരണത്തിന് പിന്നിൽ.

എന്നാൽ അധികത്തീരുവ നിലവിൽ വന്നശേഷം ഏലം , കുരുമുളക് വിലകളിൽ കുറവ് വന്നിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഏലക്ക അധികവും പശ്ചിമേഷ്യയിലേക്കും , യുഎഇ , സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കുമാണ് കയറിപ്പോകുന്നത്.

കീടനാശിനി ഉപയോഗത്തെ തുടർന്ന് ഇടക്കാലത്ത് ഇവിടങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞത് വിലത്തകർച്ചയ്ക്ക് കാരണമായിരുന്നു.

ഏലം, കുരുമുളക് ഉപോത്പന്നങ്ങൾ യുഎസ് ലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും അധികത്തീരുവ ഭീഷണിയാണെന്ന് ഉത്പാദകർ ഇതുവരെ അവകാശപ്പെട്ടിട്ടില്ല.

സ്പൈസസ് ബോർഡ് അധികൃതർക്കും അധികത്തീരുവ കയറ്റുമതിയെ ബാധിക്കുന്നതായി സൂചനയൊന്നുമില്ല. മൂന്നു മാസത്തോളമായി ഇടുക്കിയിൽ ഏലത്തിനും കുരുമുളകിനും മികച്ച വിലയാണ് ലഭിക്കുന്നത്.

പ്രാദേശിക കമ്പോളങ്ങളിൽ ശരാശരി 2500 രൂപവരെ ഏലക്കയ്ക്ക് വില ലഭിക്കുന്നുണ്ട്. ഓണം കഴിയുന്നത് വരെ വരെ വില ഉയർന്നു നിന്നാൽ വിപണിയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രാദേശിക വ്യാപാരികളും പറയുന്നു.

2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത് അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു.

കട്ടപ്പന, അണക്കര കമ്പോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വില താഴ്ന്ന് കിലോയ്ക്ക് 900 രൂപയിലേക്ക് കൂപ്പുകുത്തി.

Summary: Onam season sales have brought record-breaking success for Supplyco, with this year’s total sales crossing ₹300 crore. The public sector retail giant has witnessed unprecedented demand across Kerala during the festive season.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ കൊച്ചി: ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ...

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ തൊഴുത്തിന്...

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത ചിക്കമംഗളൂരു:...

ശ്രുതിയുടെ അപേക്ഷ സർക്കാർ തള്ളി: വയനാട് ദുരന്തബാധിതയ്ക്ക് ടൗൺഷിപ്പിൽ വീടില്ല

തിരുവനന്തപുരം: ഉരുൾപൊട്ടൽ പ്രളയത്തിൽ ഉറ്റവരും ഉടയവരും ഒരു നിമിഷം കൊണ്ട് ഇല്ലാതായ...

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി തൃശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ...

Related Articles

Popular Categories

spot_imgspot_img