തീപ്പെട്ടിയുണ്ടോ ചേട്ടാ ഒരു ബീഡി കത്തിക്കാൻ; വെറും ബീഡി അല്ല കഞ്ചാവ് ബീഡി; വർക്ക്ഷോപ്പാണെന്ന് കരുതി തീപ്പെട്ടി ചോദിച്ചെത്തിയത് എക്സൈസ് ഓഫീസിലും; മൂന്നാറിലേക്കു ടൂർ പോയ വിദ്യാർഥികൾ പിടിയിൽ

അടിമാലി: മൂന്നാറിലേക്കു ടൂർ പോകുന്ന വഴിക്ക് കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർത്ഥികൾ എത്തിയത് എക്സൈസ് ഓഫീസിൽ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസി​ന്റെ പിൻവശത്തുകൂടി വന്നതുകൊണ്ട് ബോർഡ് കാണാൻ കഴിഞ്ഞില്ല. തൃശൂരിലെ സ്കൂളിൽനിന്നെത്തിയ വിദ്യാർത്ഥികളിൽ ചിലരാണ് എക്സൈസി​ന്റെ കൈയ്യിലേക്ക് ചെന്ന് പെട്ടത്.

മുറിക്കുള്ളിൽ യൂണിഫോമിലുള്ളവരെ കണ്ടതോടെ ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി.ചിറയാത്തിന്റെ പരിശോധനയിൽ ഒരു കുട്ടിയുടെ പക്കൽ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യിൽനിന്ന് ഒരു ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്തു.

ഓഫിസിന്റെ പിൻവശത്തു കൂടിയാണ് കുട്ടികൾ വന്നത്. അതിനാൽത്തന്നെ ഓഫിസ് ബോർഡ് കണാൻ കഴിഞ്ഞില്ല. അവിടെ കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതുകണ്ട് വർക്‌ഷോപ്പാണെന്നു തെറ്റിദ്ധരിച്ചാണ് തങ്ങൾ ഇവിടെ കയറിയതെന്ന് കുട്ടികൾ പറഞ്ഞു.

കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിവരമറിയിക്കുകയും വിദ്യാർഥികൾക്കു കൗൺസലിങ് നൽകുകയും ചെയ്തു. അതോടൊപ്പം മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

On the way to Munnar, the school students visited the excise office to find matches for lighting their ganja beedi.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

വക്കീലിനോട് ഒരു 25000 രൂപ അയച്ചു തരാമോ എന്ന് ജഡ്ജി…തീക്കട്ടയിൽ ഉറുമ്പരിച്ച സംഭവം കേരളത്തിൽ തന്നെ

തിരുവനന്തപുരം: വിരമിച്ച ജഡ്ജിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം നടന്നതായി പരാതി....

യുവതിയോട് മോശമായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്തു; പൊലീസ് ജീപ്പിൻറെ ചില്ല് അടിച്ചുപൊട്ടിച്ച് യുവാക്കളുടെ പരാക്രമം

കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെരുമാറിയതിന് രണ്ടു യുവാക്കളെ പൊലീസ് പിടികൂടി....

ഭിന്നശേഷിക്കാരനോട് ക്രൂരത; ഉദ്ഘാടനം ചെയ്യാനിരുന്ന തട്ടുകട അടിച്ചു തകര്‍ത്തു

കണ്ണൂര്‍: ഭിന്ന ശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം....

കിസ്സാൻ സർവ്വീസ് സൊസൈറ്റി യുടെ നേതൃത്വത്തിൽ വനിതാ സംരംഭക വികസന സെമനാർ നടത്തി

കിസ്സാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റിൻ്റേ ആഭിമുഖ്യത്തിൽ കുന്നക്കുരുടി സെന്റ് ജോർജ്...

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ 5 വിദ്യാർത്ഥികൾ ചികിത്സയിൽ

കൊച്ചി: കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. എറണാകുളം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!