അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര ലഹരി മാഫിയയുടെ പ്രധാന കേന്ദ്രമായി ഒമാൻ മാറുന്നുവെന്ന ആശങ്ക ശക്തമാകുകയാണ്.

വിമാനത്താവള പരിസരത്തും ലഹരി മാഫിയയുടെ സജീവ നീക്കങ്ങൾ സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുന്നു.

നെടിയിരുപ്പിലെ ഒരു പ്രവാസിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ മാർച്ചിൽ പിടികൂടിയ ഒന്നര കിലോ എംഡിഎംഎ ലഹരി മരുന്നു ഒമാനിൽ നിന്നെത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇതിന്റെ ഭാഗമായി, പത്തനംതിട്ട സ്വദേശിയായ ഒരു യുവതിയെ ഞായറാഴ്ച വിമാനത്താവളത്തിൽ നിന്ന് പിടികൂടി. യുവതിയുടെ പക്കൽ നിന്ന് ഒമാനിൽ നിന്നു കൊണ്ടുവന്ന ഏകദേശം ഒരു കിലോ എംഡിഎംഎ കണ്ടെത്തി.

താലിബാൻ പ്രതികാരത്തിനൊരുങ്ങുന്നോ…?

പുതുവത്സരാഘോഷത്തിന് മുന്നോടിയായി ജനുവരി ഒന്നിന് എംഡിഎംഎ വിൽക്കാനായി എത്തിച്ച സംഘത്തെ പോലീസ് പിടികൂടിയിരുന്നു.

കോഴിക്കോട്, മലപ്പുറം സ്വദേശികളായ നാല് യുവാക്കളാണ് അന്ന് അറസ്റ്റിലായത്.സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കരിപ്പൂർ വിമാനത്താവളത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു.

മേയ് 14-ന് ഏകദേശം 40 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകളുമായി മൂന്നു യുവതികളെ എയർ കസ്റ്റംസ് പിടികൂടി.

പിടിയിലായവർ: റാബിയത്ത് സൈദു സൈനുദീൻ (40), ചെന്നൈ, കവിത രാജേഷ്‌കുമാർ (40), കോയമ്പത്തൂർ, സിമി ബാലകൃഷ്ണൻ (39), തൃശൂർ.

34 കിലോ ഹൈബ്രിഡ് കഞ്ചാവും, തായ്ലാൻഡിൽ നിർമിച്ച ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റുകളിൽ കലർത്തിയ 15 കിലോ രാസലഹരിയും ഇവരിൽ നിന്നും കണ്ടെടുത്തു.

ഇവർ തായ്ലാൻഡിൽ നിന്ന് ക്വലാലംപുര്‍ വഴി എയര്‍ ഏഷ്യ വിമാനത്തിൽ കരിപ്പൂരിൽ എത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകൾ കണ്ടെത്തിയത്.

എറണാകുളത്തെ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട്, നെടിയിരുപ്പ് മുക്കൂട് മുള്ളൻ മടത്തിൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് ഒന്നര കിലോ എംഡിഎംഎ പിടികൂടിയത്. ഒമാനിൽ നിന്ന് കാർഗോ മുഖേന ചെന്നൈ വിമാനത്താവളത്തിലൂടെയാണ് ലഹരി മരുന്നു എത്തിച്ചത്.

ലഹരി വിൽപ്പന നടത്തി വരുന്ന സംഘം എറണാകുളത്തിലെ മട്ടാഞ്ചേരി, പള്ളുരുത്തി, ആലുവ, ഫോർട്ട് കൊച്ചി, പനങ്ങാട് എന്നിവിടങ്ങളിലായി സജീവമായിരുന്നു.

ഇവിടെ നടന്ന പോലീസ്–എക്സൈസ് സംയുക്ത പരിശോധനകളിൽ പത്തോളം പേർ പിടിയിലാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ആഷിഖും, ഇയാളുടെ കൂട്ടാളികളായ മറ്റ് രണ്ട് പേരും കൊണ്ടോട്ടിയിൽ നിന്ന് പിടിയിലാകുന്നത്.

Summary:

Concerns are growing that Oman is becoming a major hub for international drug mafia operations linked to Kerala. Security agencies are closely monitoring the activities of drug syndicates near airports. An investigation revealed that 1.5 kilograms of MDMA seized in March from a migrant’s house in Nediyiruppu had arrived from Oman.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം....

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

ശക്തമായ മഴ:സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം....

വെള്ളാപ്പള്ളി നടേശനെതിരെ പരാതി

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട! രാജ്യത്ത് വായ്പകൾ അനുവദിക്കുന്നതിന് മുമ്പായി...

വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം. നിവില്‍...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

Related Articles

Popular Categories

spot_imgspot_img