വൃദ്ധദമ്പതികൾക്ക് വൈദികന്റെ ക്രൂരമർദ്ദനം; നിലത്തിട്ടു ചവിട്ടി, വലിച്ചിഴച്ചു: പുറത്താക്കി രൂപത: വീഡിയോ

ദക്ഷിണ കന്നഡ ജില്ലയിലെ പരിയാൽതഡ്ക ഗ്രാമത്തിൽ പ്രായമായ ദമ്പതികളെ കത്തോലിക്കാ പുരോഹിതൻ മർദ്ദിച്ചതായി റിപ്പോർട്ട്. ഗ്രിഗറി-ഫിലോമിന ദമ്പതികേള്ക്കാന് മർദ്ദനമേറ്റത്. ദമ്പതികളുടെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രൂക്ഷമായ ജനരോക്ഷമാണ് ഉയരുന്നത്. ബണ്ട്വാൾ താലൂക്കിലെ പരിയാൽതഡ്കയിലെ മണേലയിലുള്ള ക്രൈസ്റ്റ് ദി കിംഗ് ചർച്ചിലെ ഇടവക വികാരിയായ ഫാ.നെൽസൺ ഒലിവേരയാണ് വൃദ്ധ ദമ്പതികളെ മർദ്ദിക്കുന്നത്. ഫെബ്രുവരി 29 ന് ‘ഗൃഹ ആശീർവാദത്തിന്’ വീട്ടിലെത്തിയപ്പോഴാണ് സംഭവം.

വീഡിയോയിൽ, ഫാദർ ഒലിവേര ഗേറ്റിൽ ദമ്പതികളോട് സംസാരിക്കുന്നത് കാണാം, അതിനുശേഷം അയാൾ ഗ്രിഗറിയെ കോളറിൽ പിടിച്ച് വീട്ടിലേക്ക് വലിച്ചിഴക്കുന്നു. ഭർത്താവിനെ രക്ഷിക്കാനെത്തിയ ഫിലോമിനയെ വൈദികൻ ചവിട്ടുന്നു. വൈദികൻ്റെ കൂടെയുണ്ടായിരുന്ന അജ്ഞാതൻ ദമ്പതികളെ മർദിക്കുമ്പോൾ വൈദികനെ സഹായിക്കുന്നതായും കാണാം. പള്ളിക്ക് സംഭാവന നൽകുന്നത് സംബന്ധിച്ച് ദമ്പതികളും പുരോഹിതനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും ഇതിനെത്തുടർന്നാണ് സംഭവം ഉണ്ടായത് എന്നുമാണ് സൂചന.

https://youtu.be/tnJe9grPduM?si=rZLImCuSweaOmb9f

സംഭവത്തെ തുടർന്ന് വൈദികനെ മാറ്റി പകരം മറ്റൊരാളെ നിയമിച്ചു. സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും ബന്ധപ്പെട്ട വൈദികനെ ക്രൈസ്റ്റ് ദി കിംഗ് ചർച്ചിലെ മതശുശ്രൂഷയിൽനിന്ന് മാറ്റുമെന്നും ആത്മീയ ആവശ്യങ്ങൾക്കായി മറ്റാരെയെങ്കിലും നിയോഗിക്കുമെന്നും രൂപത ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. നിയമപാലകരുമായി രൂപത സഹകരിക്കുമെന്നും സർക്കാർ വകുപ്പുകൾ മുഖേന ആരംഭിക്കുന്ന അന്വേഷണത്തിന് പുറമെ മംഗലാപുരം രൂപത വസ്തുതകളുടെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി കാനോനിക അന്വേഷണങ്ങളും ആരംഭിക്കുമെന്നും രൂപത അധികൃതർ അറിയിച്ചു.

Read Also: പത്തനംതിട്ടയിൽ അനിലിന്റെ സ്ഥാനാർത്ഥിത്വം ‘പിതൃശൂന്യ നടപടി’യെന്ന് കർഷക മോർച്ച ജില്ലാ പ്രസിഡന്റ്; പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി; താൻ നേരത്തെ സ്വയം ഒഴിഞ്ഞതാണെന്ന് ശ്യാം തട്ടയിൽ

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img