കൊപ്രയ്ക്ക് വില ഉയർന്നതോടെ വെളിച്ചെണ്ണയാട്ടി വിൽപ്പന നടത്തിയിരുന്ന മില്ലുടമകൾ നേരിടുന്നത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി. കുറഞ്ഞ വിലയ്ക്ക് വിലയ്ക്ക് വിപണിയിലെത്തുന്ന കുത്തക കമ്പനികളോട് മത്സരിക്കാൻ കഴിയാതെയാണ് വെളിച്ചെണ്ണ മില്ലുടമകൾ പ്രതിസന്ധി നേരിടുന്നത്. Oil mill owners are facing an unprecedented crisis
ഓണത്തിന് മുൻപ് വരെ കൊപ്രയ്ക്ക് കിലോയ്ക്ക് 112 രൂപയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പെട്ടെന്നു തന്നെ വില വർധിച്ച് 132 രൂപയായി. ഒരു കിലോ കൊപ്ര ആട്ടിയാൽ 600 മില്ലി വെളിച്ചെണ്ണയാണ് ശരാശരി ലഭിക്കുക.
230-240 രൂപയ്ക്കാണ് വിവിധയിടങ്ങളിൽ ഒരു ലിറ്റർ എണ്ണ വിൽക്കുക. എന്നാൽ തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന എണ്ണയ്ക്ക് ലിറ്ററിന് 10-15 രൂപ വിലക്കുറവുണ്ട്. അവിടെ തൊഴിലാളികളുടെ കൂലി ഉൾപ്പെടെ ഉത്പാദനച്ചെലവ് കുറവായതിനാലാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കഴിയുന്നത്.
ഇതോടെ ഉപഭോക്താക്കൾ പുറമെ നിന്ന് എത്തുന്ന എണ്ണ വാങ്ങാൻ തുടങ്ങി. ചെലവില്ലാതായതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ് പലയിടത്തും പ്രാദേശിക മില്ലുകൾ.