പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്ന് സഹപാഠികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 27 വരെയാണ് മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.(Nursing student Ammu’s death; three accused were taken into police custody)
അറസ്റ്റിലായ ഈ മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് അമ്മു നിരന്തര മാനസിക പീഡനം അമ്മു നേരിട്ടിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.
അമ്മുവിന്റെ മരണത്തെ തുടർന്ന് പ്രതികൾക്കെതിരെ ആഭ്യന്തര അന്വേഷണത്തിൻ്റെ റിപ്പോർട്ടും നൽകിയിരുന്നു. സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കിയിട്ടുണ്ട്. അതേസമയം, അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവർത്തിക്കുകയാണ് കുടുംബം.