ബോധംകെട്ടുവീണ സ്ത്രീക്ക് രക്ഷകയായി ബെന്‍സി

ബോധംകെട്ടുവീണ സ്ത്രീക്ക് രക്ഷകയായി ബെന്‍സി

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ ഒരു സ്ത്രീയെ സമയോചിതമായി രക്ഷപ്പെടുത്തി ഒപ്പം യാത്ര ചെയ്ത നഴ്‌സിങ് ഓഫീസർ.

ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറായ ബെന്‍സി ആന്റണിയുടേതാണ് ഈ മനോഹരമായ മനുഷ്യസ്നേഹ ഇടപെടല്‍.

വ്യാഴാഴ്ച ജോലിയ്ക്ക് ശേഷം ബെന്‍സി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് സംഭവം. വൈകുന്നേരം നാല് മണിയോടെയാണ് പള്ളിപ്പുറത്തുള്ള വീട്ടിലേക്കുള്ള ബസില്‍ കയറിയത്.

ഒരുപാട് യാത്രക്കാര്‍ ബസ്സിൽ ഉണ്ടായിരുന്നു. ആ സമയത്താണ് ഒപ്പം യാത്ര ചെയ്ത ഒരുസ്ത്രീ ബോധംകെട്ട് വീഴുന്നത്. ഇതോടെ, യാത്രക്കാരുടെ സഹായത്തോടെ ബെന്‍സി സ്ത്രീക്ക് പ്രാഥമിക ചികിത്സ നല്‍കി.

എന്നാ ഇനി സാറൊന്ന് ഊതിക്കെ…ബ്രെത്ത് അനലൈസര്‍ പരിശോധനക്കെത്തിയ കെ എസ് ആർ ടി സി ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബോധം തിരിച്ചുവന്നതിനു ശേഷം തന്നെ ബസില്‍ കൊണ്ടുപോയി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അവിടെ അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികില്‍സ നല്‍കിയതിനു ശേഷം, തുടര്‍ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു വര്‍ഷമായി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ബെന്‍സിയുടെ ഭര്‍ത്താവ് സിബിയാണ്. ഇവര്‍ക്ക് അലക്‌സ്, ബേസില്‍ എന്നീ രണ്ട് മക്കളുമുണ്ട്.

ഒരു കഷ്ണം ‘ചക്ക’ കൊടുത്ത പണി

കോട്ടയം: ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി ഡ്രൈവർമാർക്ക് പണി കൊടുത്ത് ബ്രെത്ത് അനലൈസര്‍. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാവിലെ ആയിരുന്നു വേറിട്ടൊരു സംഭവം നടന്നത്.

കൊട്ടാരക്കര സ്വദേശിയായ ഡ്രൈവറുടെ വീട്ടിൽ നല്ല തേന്‍വരിക്കച്ചക്ക മുറിച്ചിരുന്നു. ഇദ്ദേഹം മറ്റു ജീവനക്കാര്‍ക്കുകൂടി കൊടുക്കാമെന്ന് കരുതി കുറച്ചു ചക്കപ്പഴം പൊതിഞ്ഞെടുത്തു.

ഡ്യൂട്ടിക്ക് പോകും മുമ്പ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാർ ഈ ചക്ക കഴിക്കുകയും ചെയ്തു. എന്നാൽ രാവിലെ സ്ഥിരമായുള്ള ബ്രെത്ത് അനലൈസര്‍ സമയത്താണ് പണി പാളിയെന്ന് മനസിലായത്.

ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാര്‍ ഊതിയപ്പോൾ ബ്രെത്ത് അനലൈസര്‍ പൂജ്യത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് പത്തിലെത്തി. എന്നാൽ താന്‍ മദ്യപിച്ചില്ലെന്നും വേണമെങ്കില്‍ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ജീവനക്കാര്‍ പറഞ്ഞു.

ഒടുവില്‍ ഊതിക്കാന്‍ നിയോഗിച്ച ആള്‍ തന്നെ ആദ്യം ഊതിയപ്പോള്‍ പൂജ്യം കാണിച്ചു. പിന്നാലെ ചക്കച്ചുള കഴിച്ചു കഴിഞ്ഞ് ഊതിയപ്പോള്‍ അദ്ദേഹവും മദ്യപിച്ചെന്ന് ബ്രെത്ത് അനലൈസര്‍ ചൂണ്ടിക്കാട്ടി.

തുടർന്ന് ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ച് ശേഷം നോക്കിയപ്പോള്‍ വില്ലന്‍ ചക്ക തന്നെയെന്ന് അധികതരും ഉറപ്പിച്ചു. ഇതോടെ ഡിപ്പോയില്‍ ചക്കപ്പഴത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യൂ.

നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുളിക്കാന്‍ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങള്‍ ചക്കപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ ചക്കപ്പഴം ആ അവസ്ഥയില്‍ കഴിക്കാന്‍ പോലും പ്രയാസമായിരിക്കും എന്നും വിദഗ്ധര്‍ പറയുന്നു.

Summary:
In Alappuzha, a nursing officer traveling on a KSRTC bus saved a fellow passenger who collapsed during the journey. The timely intervention by Bency Antony, a nursing officer from the General Hospital, is being widely appreciated as a noble act of humanity.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ്...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

Related Articles

Popular Categories

spot_imgspot_img