ഇനി വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് കിട്ടാന്‍ വളരെയെളുപ്പം; പുതിയ തീരുമാനവുമായി റെയിൽവേ

വന്ദേഭാരതില്‍ ഒരു യാത്ര പോകണമെങ്കില്‍ കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും ടിക്കറ്റ് എടുക്കണം. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രീമിയം ട്രെയിന്‍ ആയിട്ടും യാത്രക്കാര്‍ വന്ദേഭാരതിനെ ഏറ്റെടുക്കാനുള്ള കാരണം അതിന്റെ നിലവാരം തന്നെയാണ്. കേരളത്തിലേക്ക് വന്നാല്‍ നിലവില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളും നിറഞ്ഞാണ് ഓടുന്നത്. (Now it is very easy to get tickets in Vandebharat train; Railways with a new decision)

കേരളത്തിലേതുള്‍പ്പെടെയുള്ള വന്ദേഭാരത് ട്രെയിനുകള്‍ ഒക്കുപ്പെന്‍സി റേറ്റില്‍ വളരെ മുന്നിലാണ്. തത്കാല്‍ ടിക്കറ്റ് എടുക്കാമെന്ന് വിചാരിച്ചാല്‍പ്പോലും സീറ്റ് കിട്ടാത്ത അവസ്ഥയുണ്ട് വന്ദേഭാരതില്‍. ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് റെയില്‍വേ ഇപ്പോള്‍.

വന്ദേഭാരത് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂട്ടാനാണ് റെയില്‍വേയുടെ നീക്കം. കേരളത്തില്‍ നിലവില്‍ ഓടുന്ന വന്ദേഭാരതുകളില്‍ ഒരെണ്ണം എട്ട് റേക്കുകളും മറ്റൊന്ന് 16 റേക്കുകളും ഉള്ളതാണ്. എട്ടും 16 കോച്ചുകളുമുള്ള റേക്കുകള്‍ക്ക് പുറമെ, 20 കോച്ചുകളും 24 കോച്ചുകളുമുള്ള വന്ദേഭാരതുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ‘ഭാവിയില്‍ 20 കോച്ചുകളും, 24 കോച്ചുകളുമുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കും.

യാത്രക്കാരുടെ തിരക്ക് അനുസരിച്ചാണ് ഓരോ റൂട്ടിലേക്കും ഏത് റേക്ക് വേണമെന്ന് റെയില്‍വേ ബോര്‍ഡ് തീരുമാനിക്കുന്നത്. എട്ട് കോച്ചുകളുമായി സര്‍വീസ് തുടങ്ങിയ റൂട്ടുകളില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അവ പിന്‍വലിച്ച് 16 കോച്ചുകളുള്ള വന്ദേ ഭാരത് കൊണ്ടുവരേണ്ടി വന്നിരുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുകള്‍ രണ്ട് തരമാണ്. എട്ട് കോച്ചുകളുള്ള റേക്ക് ഉപയോഗിച്ചുള്ളതും, 16 കോച്ചുകളുള്ള റേക്ക് ഉപയോഗിച്ചുള്ളതും.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ...

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

ശക്തമായ മഴ:സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം....

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്....

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ “തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ...

Related Articles

Popular Categories

spot_imgspot_img