ഇന്ത്യൻ തൊഴിലാളികൾക്കായി മാർച്ചിൽ ആരംഭിച്ച ഇൻഷ്വറൻസ് സ്‌കീമിൽ 5500 ൽ അധികം പ്രവാസികൾ ചേർന്നതായി റിപ്പോർട്ട്. അപകടങ്ങൾ മൂലമോ സ്വാഭാവിക കാരണങ്ങളാലൊ ജീവനക്കാരൻ മരിച്ചാൽ 75000 ദിർഹം ( ഏകദേശം 15 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) കുടുംബാഗങ്ങൾക്ക് പുതിയ സ്‌കീം പ്രകാരം ലഭിക്കും.(Now insurance coverage for natural death; A new insurance scheme in the UAE is a huge hitCommunity-verified icon)
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനെ ഉദ്ധരിച്ച് യു.എ.ഇ. മാധ്യമങ്ങളാണ് വരിക്കാരുടെ കണക്ക് പുറത്ത് വിട്ടത്.
ലൈഫ് പ്രൊട്ടക്ഷൻ പ്ലാൻ എന്ന് അറിയപപ്പെടുന്ന ഇൻഷ്വറൻസ് സ്‌കീം 27 ലക്ഷം വരുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനായി നടപ്പാക്കിയതാണ്. മുൻപും ജോലി സംബന്ധമായ മരണങ്ങൾക്കും അപകട മരണങ്ങൾക്കും ആരോഗ്യ ഇൻഷ്വറൻസ് ദുബൈയിലെ വിവിധ കമ്പനികൾ നൽകിയിരുന്നു.
എന്നാൽ സ്വാഭാവിക മരണങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിച്ചിരുന്നില്ല. മാത്രമല്ല തൊഴിലാളികൾ മരണപ്പെട്ടാൽ യു.എ.ഇ.യിലുള്ള കുടുബാംഗങ്ങളുടെ നാട്ടിലേക്കുള്ള യാത്രച്ചെലവും പ്രതിസന്ധിയിലാകുമായിരുന്നു.
ഇത്തരം സാഹചര്യങ്ങൾ വിവിധയിടങ്ങളിൽ ഉണ്ടായതോടെയാണ് നേരിടാനായി പുതിയ ഇൻഷ്വറന്‌സ് സ്‌കീം നടപ്പാക്കിയത്.