web analytics

തുടർപഠനത്തിന് അനുവദിച്ചില്ല! വിവാഹമോചന ഹർജിയുമായി യുവതി; കോടതി വിധി എന്താണെന്ന് അറിയണ്ടേ?

ഭോപ്പാൽ: വിവാഹം കഴിഞ്ഞ ശേഷം ഭാര്യയെ തുടർപഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന നിലപാടുമായി മധ്യപ്രദേശ് ഹൈക്കോടതി. ഇത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം തന്നെ ഭർത്താവും, ഭർതൃവീട്ടുകാരും തുടർപഠനത്തിന് അനുവദിച്ചില്ലെന്നും, വിവാഹമോചനം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുവതി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി വിധി. ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങുന്ന ഇൻഡോർ ഡിവിഷൻ ബെഞ്ചിന്റെതായിരുന്നു വിധി.

പഠനം തുടരാൻ അനുവദിക്കാത്തത് മാത്രമല്ല, പഠനം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും ഭാര്യയുടെ സ്വപ്‌നങ്ങൾ തകർക്കുന്നതിന് തുല്ല്യമാണെന്നും കോടതി പറഞ്ഞു. മാത്രമല്ല വിദ്യാഭ്യാസമില്ലാത്ത, സ്വയം മെച്ചപ്പെടാൻ ആഗ്രഹവുമില്ലാത്ത ഒരാളോടൊപ്പം ജീവിക്കാൻ പെൺകുട്ടികളെ നിർബന്ധിക്കരുതെന്നും, ഇത് മാനസിക പീഡനമാണെന്നും വിഷയത്തിൽ ചൂണ്ടികാട്ടുകയുണ്ടായി . 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഇത് വിവാഹമോചനത്തിന് അനുമതി നൽകാനുള്ള കാരണമാണെന്നും കോടതി വിശദമാക്കി.

2015ലായിരുന്നു ഹർജിക്കാരിയുടെ വിവാഹം. 12ാം ക്ലാസ് വരെ പഠിച്ച യുവതിയെ പഠനം തുടരാൻ ഭർത്താവും ഭർതൃവീട്ടുകാരും അനുവദിച്ചില്ല. ഇതോടെയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. പക്ഷെ യുവതി ഉന്നയിച്ച വിഷയം വിവാഹമോചനത്തിനുള്ള കാരണമല്ലെന്നായിരുന്നു കുടുംബ കോടതിയുടെ പ്രതികരണം. ഇതേ തുടർന്ന് നീതി കിട്ടുന്നതിനായി യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Related Articles

Popular Categories

spot_imgspot_img