കിമ്മിന് റഷ്യൻ റോൾസ്റോയ്സ്, പുടിന് നല്ല മുന്തിയ ഇനം വേട്ടനായ്‌ക്കൾ; സ്നേഹ സമ്മാനം കൈമാറി പുടിനും കിമ്മും

പ്യോങ്യാങ്: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് വേട്ടനായ്‌ക്കളെ സമ്മാനിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഒരു ജോഡി പുങ്സാൻ ഇനത്തിലുള്ള ഒരു ജോഡി നായക്കളേയാണ് കീം പുടിന് നൽകിയത്.North Korean dictator Kim Jong Un presents hunting dogs to Russian President Vladimir Putin

കിമ്മും പുടിനും നായ്‌ക്കളെ ലാളിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തിനിടെയാണ് കിം പ്രത്യേക സ്നേഹ സമ്മാനമാനം കൈമാറിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ സന്ദർശന വേളയിൽ പുടിൻ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാർ കിമ്മിന് സമ്മാനിച്ചിരുന്നു. റഷ്യൻ റോൾസ് റോയ്സ് എന്ന് വിശേഷിപ്പിക്കുന്ന ലിമോസിൻ ഓറസ് സെനറ്റാണ് സമ്മാനിച്ചത്. രണ്ട് നേതാക്കളും ഈ ആഡംബര കാറിൽ ടെസ്റ്റ് ഡ്രൈവും നടത്തി.

ഉത്തര കൊറിയക്കാർ വേട്ടയാടലിന് ഉപയോ​ഗിക്കുന്ന പ്രത്യേക ഇനമാണ് പുങ്സാൻ. നായ്‌ക്കളെ ഇഷ്ടപ്പെടുന്ന പുടിന് കോന്നി, ബഫി, വെർനി, പാഷ എന്നിങ്ങനെ നായ്‌ക്കളുടെ നീണ്ട നിര തന്നെ സ്വന്തമായുണ്ട്.

24 വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ ഭരണാധികാരി ഉത്തര കൊറിയ സന്ദർശിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്ന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ചൈനയുടെ ‘പാണ്ട’ നയതന്ത്രത്തിന് സമാനമാണ് ഉത്തര കൊറിയയുടെ ‘നായ’ നയതന്ത്രമെന്നാണ് സൂചന.

റഷ്യൻ പ്രസിഡന്റ് പുടിൻ ആഡംബര വാഹനങ്ങളിലൊന്ന് കിമ്മിന് സമ്മാനിച്ചതായി ക്രെംലിൻ പറഞ്ഞതിന് പിന്നാലെ വ്ളാഡിമിർ പുടിനും കിം ജോങ് ഉന്നും ബുധനാഴ്ച റഷ്യൻ നിർമ്മിത ഓറസ് ലിമോസിനിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

കനത്ത സുരക്ഷയ്ക്കിടയിൽ പുടിൻ പ്യോങ്യാങ്ങിൽ നടത്തിയ ആഡംബരപൂർണമായ സന്ദർശനത്തിനിടെയാണ് ഇരുവരുടേയും യാത്ര. ഇരു നേതാക്കളും പരസ്പര പ്രതിരോധ പ്രതിജ്ഞ ഉൾപ്പെടെയുള്ള കരാറുകൾ ഒപ്പുവെച്ചതായാണ് സൂചന. വർഷങ്ങളായി റഷ്യയുടെ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കങ്ങളിലൊന്ന് ഒരു ‘സഖ്യം’ ആണെന്ന് കിം പറഞ്ഞു.

റഷ്യൻ നിർമ്മിത ഓറസ് ലിമോസിൻ ആഡംബര കാർ പുടിൻ കിമ്മിന് സമ്മാനമായി നൽകിയതായി പുടിന്റെ സഹായികളിലൊരാൾ പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ പുടിൻ കിമ്മിന് ആദ്യത്തെ ഓറസ് ലിമോസിൻ നൽകി. അതായത് ഇപ്പോൾ അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് വാഹനങ്ങളെങ്കിലും ഉണ്ട്.

കിമ്മിന്റെ കൈവശം ആഡംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരം ഉണ്ട്.
ഒരു മെയ്ബാക്ക് ലിമോസിൻ, നിരവധി മെഴ്സിഡസ്, ഒരു റോൾസ് റോയ്സ് ഫാന്റം, ഒരു ലെക്സസ് സ്പോർട്സ് യൂട്ടിലിറ്റി വാഹനം ഇങ്ങനെ പോകുന്നു കാർ ശേഖരം.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

കത്രിക കാണിച്ച് ഭീഷണി, ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കത്രിക കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ…നഷ്ടമായത് 20 ലക്ഷം രൂപ

മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും സൈബർ തട്ടിപ്പ്. മലപ്പുറം...

പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം...

തേയില തോട്ടത്തിൽ വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം

ഊട്ടി: ഊട്ടിയിൽ വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊമ്മാൻ...

ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവും; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ

ഹൈദരാബാദ്: ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് ബ്ലേഡും പുഴുവും ലഭിച്ചതായി പരാതി. ഹൈദരാബാദിലെ...

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!