web analytics

നോർക്ക കെയർ എൻറോൾമെൻറ് നാളെ അവസാനിക്കും

കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എൻറോൾമെൻറ് നാളെ 2025 നവംബര്‍ 30 ന് പൂര്‍ത്തിയാകും.

2025 സെപ്റ്റംബര്‍ 22 മുതല്‍ നവംബര്‍ 30 വരെ 70 ദിവസമാണ് എന്‍റോള്‍മെന്റിനായി ലഭ്യമാക്കിയത്.

നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്‍റോള്‍മെന്റ് സമയത്തുണ്ടായ വ്യക്തിവിവരങ്ങളിലെ തെറ്റുകള്‍ (പേര്, ജനനത്തീയതി, വിട്ടുപോയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍) പരിഹരിക്കാന്‍ 2025 ഡിസംബര്‍ 15 മുതല്‍ 25 വരെ അവസരം ഒരുക്കിയിട്ടുണ്ട്.

മൊബൈൽ ആപ്പും വെബ്സൈറ്റും വഴി സേവനങ്ങൾ

നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ വഴിയോ വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്ക് നാളെ (2025 നവംബര്‍ 30 ) അര്‍ധരാത്രിവരെ പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാന്‍ കഴിയും.

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി 25 വയസ്സിൽ താഴെ)

യൂറോപ്പിലെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് സമഗ്രമായ നിയമം വരുന്നു; നിലവിലുള്ള ഡിജിറ്റൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ

വ്യക്തിഗത ഇൻഷുറന്‍സിന് ആകർഷക നിരക്ക്

അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്സ്) 8,101 രൂപയുമാണ്.

കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.

പ്രവാസി സമൂഹത്തിന് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി

നോർക്ക റൂട്സിലെ ജീവനക്കാർക്കൊപ്പം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രവാസി സമൂഹവും

പ്രവാസി സംഘടനകളും കൂട്ടായ്മകളും നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചാരണത്തിനായും എന്‍റോള്‍മെന്റ് ഡ്രൈവിനും വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.

English Summary

Norka Care, the comprehensive health and personal accident insurance scheme for Malayali expatriates, will close enrolment on November 30, 2025. Beneficiaries can correct personal details between December 15–25. The scheme offers ₹5 lakh health insurance and ₹10 lakh personal accident coverage at affordable premiums, with cashless treatment available in over 18,000 hospitals across India.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img