web analytics

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നതിന് നിരോധനം… മാറ്റം മെയ് 1 മുതൽ

ന്യൂഡൽഹി: വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. പുതിയ മാനദണ്ഡപ്രകാരം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് ട്രെയിനിൽ സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ യാത്ര ചെയ്യാൻ അനുവാദമില്ല.

മറിച്ച്അവരെ ജനറൽ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. നിലവിലെ നിയമ പ്രകാരം കൗണ്ടറുകളിൽ നിന്ന് വാങ്ങുന്ന വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാം. കൺഫേം ടിക്കറ്റുകളുള്ളവരുടെ ട്രെയിൻ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി മെയ് ഒന്നുമുതലാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരിക.

ഐആർസിടിസി ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിൽ ആണെങ്കിൽ യാത്രയ്ക്ക് മുൻപ് കൺഫേം ആയില്ലെങ്കിൽ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുന്നതാണ് പതിവ്. ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുമ്പോൾ ടിക്കറ്റ് വില ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചുകിട്ടുകയും ചെയ്യും.

എന്നാൽ കൗണ്ടറുകളിൽ നിന്ന് കിട്ടുന്ന ഓഫ്‌ലൈൻ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാർ ഇപ്പോഴും സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഇത് കൺഫേം ടിക്കറ്റുകളുള്ളവർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിന് തടസ്സമാകുന്നു എന്ന് വിലയിരുത്തിയാണ് റെയിൽവെയുടെ പുതിയ പരിഷ്‌കാരം.

മെയ് 1 മുതൽ, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നത് നിരോധിക്കുമെന്ന് റെയിൽവെ അധികൃതർ പറയുന്നു. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള ഒരു യാത്രക്കാരൻ സ്ലീപ്പർ, എസി കോച്ചുകളിൽ സീറ്റിൽ ഇരിക്കുന്നതായി കണ്ടെത്തിയാൽ വ്യക്തിക്ക് പിഴ ചുമത്താനോ ജനറൽ കമ്പാർട്ടുമെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും.

കൺഫേം ടിക്കറ്റുള്ള യാത്രക്കാർക്ക് യാത്രയ്ക്കിടെ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിത് എന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ക്യാപ്റ്റൻ ശശി കിരൺ മാധ്യമങ്ങളോട് പറഞ്ഞു.

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളിൽ കയറി കൺഫേം ടിക്കറ്റുള്ളവരുടെ സീറ്റുകളിൽ ബലമായി ഇരിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്.

കോച്ചുകളിൽ വെയിറ്റിങ് ലിസ്റ്റ് യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് കോച്ചിൽ വഴി തടസ്സപ്പെടുന്നതിനും യാത്രാബുദ്ധിമുട്ടുകൾ നേരിടുന്നതിനും കാരണമാകുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് ശേഷമുള്ള ഇന്ത്യ-...

തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം

തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലിനുള്ളിൽ റിമാൻഡ് തടവുകാരനെ...

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ നിന്ന് വന്ന കപ്പലിനെതിരെ

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ...

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ്...

കാസർകോട് 16 കാരി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് കിടപ്പുമുറിയിൽ

കാസർകോട് 16 കാരി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് കിടപ്പുമുറിയിൽ കാസർകോട്...

Related Articles

Popular Categories

spot_imgspot_img