ചലച്ചിത്രലോകത്ത് ഏറെ പ്രാധാന്യമുള്ള നടനാണ് ദുൽഖർ സൽമാൻ..ഇപ്പോഴിതാ സെറ്റിൽ നേരിടേണ്ടിവന്നിരുന്ന അവഗണനകളെ മറകടന്നതിനെ പറ്റി സംസാരിക്കുകയാണ് ദുൽഖർ . അടിസ്ഥാനപരമായി ഒരു മനുഷ്യന് കിട്ടേണ്ട മാന്യത തനിക്ക് ലഭിക്കണ്ടേയെന്നും ആക്ടറാണെന്ന് വിളിച്ചുപറയേണ്ട അവസ്ഥയായിരുന്നു ഒരു സമയത്തെന്നും ദുൽഖർ പറഞ്ഞു. സെറ്റിൽ പോർഷേ കൊണ്ടുവരാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായതെന്നും ദുൽഖർ പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം .‘നമ്മൾ തന്നെ സ്വന്തമായി ഒരു ഓറ ഉണ്ടാക്കിയില്ലെങ്കിൽ പിന്തള്ളപ്പെട്ടുപോവും. സെറ്റിലാണെങ്കിലും വേറെ എവിടെയാണെങ്കിലും അടിസ്ഥാനപരമായി ഒരു മനുഷ്യന് കിട്ടേണ്ട മാന്യത എനിക്ക് കിട്ടണ്ടേ.
വീണ്ടും വീണ്ടും പിന്തള്ളപ്പെട്ടുപോവുന്ന ഒരു സമയം എനിക്ക് ഉണ്ടായിരുന്നു. എന്തുകൊണ്ടാണിത് എന്ന് ചിന്തിച്ചിരുന്നു. ‘ഞാൻ ഈ സിനിമയിലെ ഒരു ആക്ടറാണ്, എന്നെ കാണുന്നില്ലേ’ എന്ന് പറഞ്ഞ പോലെയായിരുന്നു എന്റെ അവസ്ഥ. പിന്നെ ഇതൊരു രീതിയാണെന്ന് എനിക്ക് മനസിലായി, അപ്പോഴാണ് പോർഷേ കൊണ്ടുവരാമെന്ന ഐഡിയ തോന്നിയത്.അതിന് ശേഷം ഏതോ വലിയ ആക്ടർ വരുന്നു എന്ന നിലയിലാണ് സെറ്റിൽ എന്നെ കണ്ടിരുന്നത്. പിന്നെ കാര്യങ്ങൾക്ക് ഒരു മാറ്റമുണ്ടായി. ഇരിക്കാൻ കസേര കിട്ടി. എനിക്ക് ചുറ്റും ആളുകളുണ്ടായി,’ ദുൽഖർ പറഞ്ഞു.കിങ് ഓഫ് കൊത്തയാണ് ഒടുവിൽ തിയേറ്ററുകളിലേക്ക് വന്ന ദുൽഖർ ചിത്രം. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രം ആഗസ്റ്റ് 24നാണ് റിലീസ് ചെയ്തത്.