പാർലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാൻ എം.പിമാരോട് ആവശ്യപ്പെട്ട് ബി.ജെ.ഡി നേതാവും മുൻ ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് രംഗത്ത്. ബിജെപിക്ക് പിന്തുണ നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലെ ഒമ്പത് ബിജെഡി എംപിമാരുടെ യോഗത്തിലാണ് പട്നായിക് ഇക്കാര്യം ആവശ്യപ്പെട്ടത്. (Naveen Patnaik urges BJD to emerge as strong opposition)
അതേസമയം ലോക്സഭയില്‍ ബി.ജെ.ഡിക്ക് അംഗങ്ങളില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 സീറ്റുകളില്‍ ബി.ജെപി 20 സീറ്റുകളും സ്വന്തമാക്കിയപ്പോള്‍ ശേഷിക്കുന്ന സീറ്റ് കോണ്‍ഗ്രസാണ് നേടിയത്. നേരത്തെ പാർലമെന്റിൽ ബിജെഡിയുടെ പിന്തുണ ബിജെപിക്കായിരുന്നു. പുതിയ തീരുമാനത്തോടുകൂടി രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണയ്ക്കായി ഇൻഡ്യ മുന്നണി ശ്രമിക്കുന്നുണ്ട്.
“പാർലമെന്റില്‍ ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെ ശബ്ദമാകണം. വളരെ ശക്തവും ഊർജസ്വലവുമായ ഒരു പ്രതിപക്ഷമായിരിക്കണം. സംസ്ഥാനത്തിൻ്റെ വികസനം, ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ബി.ജെ.ഡി എംപിമാർ ഉന്നയിക്കണം, ഒഡീഷയുടെ ന്യായമായ പല ആവശ്യങ്ങളും പാലിക്കപ്പെട്ടിട്ടില്ല. ആ ആവശ്യങ്ങള്‍ കേന്ദ്രം കൃത്യമായി നിറവേറ്റുന്നുവെന്ന് ഉറപ്പാക്കണം,” എന്നാണ് നവീന്‍ പട്നായിക്ക് എംപിമാരോട് ആവശ്യപ്പെട്ടത്.
അതേസമയം
Read More: ഭൂമിക്കടിയിലേക്ക് വളരാൻ മുംബൈ; എത്തുന്നു ഭൂഗർഭ മെട്രോ; ഇനി രണ്ടു മണിക്കൂർ യാത്രക്ക് 50 മിനിറ്റ് മതി