വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വാട്ട്‌സാപ്പ് വഴി നോട്‌സ് അയക്കുന്നത് നിരോധിച്ചു. ഈ വിഷയത്തിൽ ആർഡിഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും ഒരു സർക്കുലർ പുറപ്പെടുവിച്ചു. പഠനകാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് ഗുണകരമല്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. No more sending notes via WhatsApp; Education Department issues circular
ബാലാവകാശ കമ്മിഷന്റെ നിർദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനം. സാമൂഹ്യമാധ്യമങ്ങളിലൂടെ നോട്‌സ് നൽകുന്നത് കുട്ടികൾക്ക് അമിതഭാരമുണ്ടാക്കുന്നുവെന്നും, പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും ബുദ്ധിമുട്ടുണ്ടാകുമെന്നും സർക്കുലർ സൂചിപ്പിക്കുന്നു.