ഇടുക്കിയിൽ ഏലപ്പട്ടയ ഭൂമിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ ഹൈക്കോടതി ഉത്തരവ്. ഏലം കൃഷിക്ക് വേണ്ടി അനുവദിച്ച കെട്ടിടങ്ങൾ ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ നടപടി വെണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ജില്ലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കോടതിയുടെ അറിയിപ്പുണ്ട്.
മകയിരം പ്ലാന്റേഷൻ വിവാദത്തിൽ എൻ.ഒ.സി.പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഏലപ്പട്ടയ ഭൂമിയായ മകയിരം പ്ലാന്റേഷനിലെ റിസോർട്ട് പ്രവർത്തനം നിർത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് ഇറക്കിയത്.
പ്ലാന്റേഷൻ ടൂറിസം എന്ന പേരിൽ ഏലപ്പാട്ട ഭൂമി ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന വിഷയമാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ജില്ലയിലെ മുഴുവൻ ഭൂമിയും പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ട ചുമതല റവന്യു വകുപ്പിനാണ്.