നൈസാർ വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയും അമേരിക്കയും ചേർന്ന് നടത്തിയ ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാർ (NISAR) വിജയകരമായി വിക്ഷേപിച്ചു. ഭൗമനിരീക്ഷണ രംഗത്ത് ഒരു പുതിയ അധ്യായത്തിന് തുടക്കമായാണ് ഈ ദൗത്യത്തെ കണക്കാക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇസ്രോയുടെ അഭിമാനമായ ജിഎസ്എൽവി-എഫ്16 റോക്കറ്റിലാണ് നൈസാർ സാറ്റലൈറ്റ് പറന്നുയർന്നത്.
2,400 കിലോഗ്രാം ഭാരമുള്ള നൈസാർ ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ ഉയരത്തിലാണ് ഇത് ഭ്രമണം ചെയ്യുക. 13,000 കോടിയിലേറെ ചെലവിൽ നിർമിച്ച ഈ ഉപഗ്രഹം ലോകത്തിലെ ആദ്യ ഇരട്ട റഡാർ സാങ്കേതിക വിദ്യ (S-Band – ISRO, L-Band – NASA) ഉൾക്കൊള്ളുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ്. കാലാവസ്ഥ നിരീക്ഷണം, പ്രകൃതി ദുരന്ത മുന്നറിയിപ്പ്, കാർഷിക പുരോഗതി, പരിസ്ഥിതി പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നൈസാർ നിർണായക പങ്കുവഹിക്കും.
‘NASA-ISRO Synthetic Aperture Radar Satellite’ എന്നതാണ് നൈസാർ എന്ന പേരിന്റെ പൂർണ്ണരൂപം. ഇതുവരെ ഇസ്രോ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ഉപഗ്രഹമാണിത്. ഉപഗ്രഹത്തിന്റെ ചെലവ് നാസയും ഇസ്രോയും പങ്കുവച്ചു.
പകൽ-രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിവിശദമായി ചിത്രീകരിക്കാൻ കഴിയുന്ന ശേഷിയാണ് നൈസാറിന്റെ പ്രധാന സവിശേഷത. ഉരുൾപൊട്ടലുകൾ, മണ്ണിടിച്ചിലുകൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ, കടലിലെ വ്യതിയാനങ്ങൾ, പുഴകളുടെ ഒഴുക്ക്, തീരശോഷണം, മണ്ണൊലിപ്പ് എന്നിവയെല്ലാം നൈസാറിന്റെ റഡാറിൽ പതിക്കും.
ഇതിനു പുറമെ കാട്ടുതീ, ഹിമാനികളുടെ ചലനം, മഞ്ഞുപാളികളിലെ മാറ്റം, കാർഷികഭൂമിയിലെ ഈർപ്പ്, വിളകളുടെ വളർച്ച, വനങ്ങളുടെ പച്ചപ്പ് എന്നിവയും നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് നൈസാറിനുള്ളത്. ഓരോ 12 ദിവസത്തിലൊരിക്കൽ ഭൂമിയുടെ മുഴുവൻ ഉപരിതലവും ഇത് സ്‌കാൻ ചെയ്യും.
നൈസാർ ശേഖരിക്കുന്ന വിവരങ്ങൾ പൊതു ജനങ്ങൾക്കും ഗവേഷകർക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ഇസ്രോയും നാസയും അറിയിച്ചു.
എറിസ് കുതിച്ചുയര്‍ന്ന് 14 സെക്കന്‍ഡുകള്‍ക്കകം നിലംപൊത്തി
ബോവന്‍: സ്വകാര്യ ഓസ്‌ട്രേലിയന്‍ ബഹിരാകാശ വിക്ഷേപണ കമ്പനിയായ ഗില്‍മോര്‍ സ്പേസിന്‍റെ ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റായ എറിസ് കുതിച്ചുയര്‍ന്ന് 14 സെക്കന്‍ഡുകള്‍ക്ക് ശേഷം നിയന്ത്രണം നഷ്‌മായി നിലംപതിച്ചു.
23 മീറ്റർ നീളവും 30 ടൺ ഭാരവുമുള്ള എറിസ് ഓസ്‌ട്രേലിയയിൽ തദ്ദേശീയമായി നിർമ്മിക്കപ്പെട്ട ആദ്യ ഓർബിറ്റൽ റോക്കറ്റ് ആണ്. ലോഞ്ച് പാഡിൽ നിന്ന് ഉയർന്നുയർന്നതിന് പിന്നാലെ റോക്കറ്റ് ഒരുവശത്തേക്ക് ചരിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് തീപിടിച്ച് പുകയും മറ്റും ഉയരുകയായിരുന്നു.
ആദ്യ പരീക്ഷണ പറക്കൽ പരാജയപ്പെട്ടുവെങ്കിലും, ഓസ്‌ട്രേലിയയുടെ ആദ്യ ഓർബിറ്റൽ റോക്കറ്റിന്റെ ചരിത്രപരമായ തുടക്കമെന്ന നിലയിൽ ഗിൽമോർ സ്പേസ് അതിനെ കണക്കാക്കുന്നു. രണ്ടാം ശ്രമത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
മോശം കാലാവസ്ഥയെ തുടർന്ന് പലതവണ മാറ്റിവെച്ചിരുന്ന എറിസ്-1ന്റെ പരീക്ഷണ വിക്ഷേപണത്തിൽ, എഞ്ചിൻ പ്രവർത്തിച്ചത് 23 സെക്കൻഡ് മാത്രമാണ്. ലിഫ്റ്റ് ഓഫ് കഴിഞ്ഞ് 14 സെക്കൻഡിനുള്ളിൽ തന്നെ റോക്കറ്റ് നിലംപതിച്ചതായി ഗിൽമോർ സ്പേസ് അധികൃതർ വ്യക്തമാക്കി.
ദൗത്യം ലക്ഷ്യം കണ്ടില്ല; പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം
ചെന്നൈ: ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവും വഹിച്ചുള്ള പിഎസ്എൽവി സി-61 യുടെ വിക്ഷേപണം പരാജയപ്പെട്ടു. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.
ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നെങ്കിലും ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. വിക്ഷേപണശേഷമുള്ള മൂന്നാംഘട്ടത്തിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. വിക്ഷേപണം നടന്ന് 18 മിനിറ്റിനുള്ളിൽ പിഎസ്എൽവി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ കണക്കുക്കൂട്ടൽ. 22 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ശനിയാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്.
ഏതു കാലാവസ്ഥയാണെങ്കിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാൻ ഉപയോഗിച്ചിരുന്നത്.
1,710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-09 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരുന്നെങ്കില്‍ ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകുമായിരുന്നു.
English Summary :
ISRO and NASA successfully launched NISAR, the world’s first dual-radar earth observation satellite, from Sriharikota. The ₹13,000 crore mission will aid in disaster management, climate monitoring, agriculture, and environmental studies
nisar-satellite-launch-india-us-earth-observation
NISAR, ISRO, NASA, satellite launch, Sriharikota, GSLV-F16, earth observation, disaster management, climate change, agriculture









