web analytics

ഡീസലില്‍ വെള്ളം; മുഖ്യമന്ത്രി മോഹന്‍ യാദവിൻ്റെ വാഹനവ്യൂഹം പെരുവഴിയിൽ; കേടായത് 19 വണ്ടികള്‍

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് അകമ്പടി പോയ 19 വാഹനങ്ങള്‍ ഒരുമിച്ച് തകരാറിലായി.

മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പെട്രോള്‍പമ്പില്‍നിന്ന് മായം കലര്‍ന്ന ഡീസലടിച്ചതിനെ തുടർന്നാണ് കേടായതെന്നാണ് നിഗമനം.

ഈ പമ്പിലെ ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പമ്പ് അടപ്പിച്ചു. 5995 ലിറ്റര്‍ പെട്രോളും 10,657 ലിറ്റര്‍ ഡീസലും അധികൃതർ കണ്ടുകെട്ടി. പമ്പുടമയുടെയും മാനേജരുടെയുംപേരില്‍ കേസെടുത്തു.

ഇന്നലെ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പാണ് സംഭവം.

വാഹനവ്യൂഹത്തിലെ ചില വണ്ടികള്‍ക്ക് ആദ്യം പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് ഓരോന്നായി വഴിയില്‍ കിടക്കുകയായിരുന്നു. എല്ലാ വാഹനങ്ങളിലുമായി 250 ലിറ്റര്‍ ഡീസലാണ് അടിച്ചത്.

ഇവിടെനിന്ന് ഇന്ധനം വാങ്ങിയ ഒരാള്‍ ഡീസലിനൊപ്പം വെള്ളവും പാളികളായി കിടക്കുന്നത് കാണിച്ചുതന്നെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു.

കനത്തമഴയില്‍ രത്ലം ദോസിഗാവ് പ്രദേശത്തെ പെട്രോള്‍പമ്പിന്റെ ഡീസല്‍ ടാങ്കിലേക്ക് വെള്ളം കയറിയെന്ന് രത്ലം സപ്ലൈസ് ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

English Summary :

Nineteen escort vehicles of Madhya Pradesh Chief Minister Mohan Yadav broke down simultaneously. The malfunction is suspected to have been caused by adulterated diesel filled from a petrol pump in Ratlam district, Madhya Pradesh.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു പാലക്കാട്: മലമ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ...

Related Articles

Popular Categories

spot_imgspot_img