കാസർഗോഡ്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ ഇരു മരണം. കരിന്തളം കിണാവൂർ റോഡിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപ് (38) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു സന്ദീപ്.(Nileswaram fireworks accident; one death)
കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ വെടിപ്പുരക്ക് തീപിടിക്കുകയായിരുന്നു. പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഉള്ളിൽ വീണാണ് പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിൽ നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പത്തിലേറെ ആളുകൾ ഗുരുതരമായി കഴിയുന്നതിനിടെയാണ് ഒരു മരണം സംഭവിച്ചത്.