നിലമ്പൂര്‍ എക്‌സൈസ് ഓഫീസ് ഇടനാഴിയില്‍ കണക്കില്‍പെടാത്ത മദ്യം; വിജിലന്‍സ് പരിശോധനയില്‍ പിടികൂടി
നിലമ്പൂര്‍: നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നു കണക്കില്‍പെടാത്ത മദ്യം പോലീസ് വിജിലന്‍സ് പിടിച്ചെടുത്തു.
മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ഇടനാഴിയില്‍ ടയറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് രണ്ടേമുക്കാല്‍ ലിറ്റര്‍ മദ്യം കണ്ടെത്തിയത്.
മൂന്നാറിലെ തിരക്കിൽ ശ്വാസംമുട്ടാതെ കൂളാകാം; ഇത് ഇടുക്കിയുടെ മറ്റൊരു മുഖം: അറിയാം വിശേഷങ്ങൾ
വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തല്‍
മലപ്പുറം പോലീസ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ജ്യോതിന്ദ്രകുമാര്‍, സന്ദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് പരിശോധന ആരംഭിച്ചത്.
പരിശോധനയില 500 മില്ലി ലിറ്റര്‍ ശേഷിയുള്ള ഹണിബീ മദ്യത്തിന്റെ നാല് കുപ്പികളും, 750 മില്ലി ലിറ്റർ ശേഷിയുള്ള ജവാന്‍ ട്രിപ്പിള എക്‌സ് റമ്മിന്റെ ഒരു കുപ്പിയും
കണ്ടെടുത്തു.
ആകെ അഞ്ച് കുപ്പികളിലായി രണ്ടേമുക്കാല്‍ ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്.
ബാറുകളില്‍ പരിശോധന, പിന്നീട് എക്‌സൈസ് ഓഫീസില്‍ റെയ്ഡ്
സംസ്ഥാന വ്യാപകമായി ബാറുകളില്‍ നടത്തുന്ന വിജിലന്‍സ് പരിശോധനയുടെ ഭാഗമായാണ് നിലമ്പൂരിലെ രണ്ട് ബാറുകളില പരിശോധന നടത്തിയത്. എന്നാല്‍ അവിടെ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.
തുടര്‍ന്നാണ് വിജിലന്‍സ് സംഘം നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ പരിശോധന നടത്തിയത്.
ഇതിനിടെയാണ് ടയറുകള്‍ക്കിടയില്‍ സൂക്ഷിച്ച മദ്യം കണ്ടെത്തിയത്.
റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് കൈമാറും
പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് പോലീസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തില്‍ തുടര്‍നടപടികള്‍ വിജിലന്‍സ് വിഭാഗം തീരുമാനിക്കും.
English Summary:
Police Vigilance officials seized 2.25 litres of unaccounted liquor from the corridor of the Nilambur Excise Circle Office in Malappuram district. During the inspection, Vigilance inspectors discovered the liquor—including Honey Bee bottles and Jawan XXX rum—hidden between tyres in the office premises. Earlier, the team had carried out routine checks at nearby bars; however, those inspections did not reveal any violations. Subsequently, the focus shifted to the Excise office, leading to the recovery. Following the seizure, officials confirmed that a detailed report will be submitted to the Vigilance Director for further action.









