ഇടതും വലതും സ്വതന്ത്രനുമെല്ലാം വി.ഐ.പികളെ ഇറക്കുമ്പോൾ ബി.ജെ.പിക്കായി ആരിറങ്ങും?

മലപ്പുറം: നിലമ്പൂരിൽ ഇനി വിഐപി പ്രചാരകരുടെ പ്രചരണകാലം. എല്ലാ പാർട്ടികളും അവരുടെ പ്രധാന നേതാക്കളെ കളത്തിൽ ഇറക്കാനുളള ശ്രമത്തിലാണ്.

തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി അല്ലെങ്കിലും അൻവറും പ്രധാന നേതാക്കളെ ഇറക്കാനുളള ഓട്ടത്തിലാണ്. പ്രമുഖരെല്ലാം ഒഴുകി എത്തുന്നതോടെ അവസാനഘട്ടത്തിലെ നിലമ്പൂരിലെ പ്രചരണം കൊഴുക്കും. ആരോപണ പ്രത്യാരോപണങ്ങളുമായി പാർട്ടികൾ കളം നിറയും എന്ന് ഉറപ്പാണ്.

വയനാട് എംപി പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്. നിലമ്പൂർ കൂടി ഉൾപ്പെടുന്നതാണ് വയനാട് പാർലമെന്റ് മണ്ഡലം. 14ന് പ്രിയങ്ക നിലമ്പൂരിൽ എത്തുമെന്നാണ് വിവരം. റോഡ് ഷോയും പൊതുയോഗവുമായി രണ്ട് ദിവസമാകും സ്ഥലം എംപി പ്രചരണത്തിൽ നിലമ്പൂരിൽ സജീവമാവുക.

ദേശീയ പ്രധാന്യം ലഭിക്കുന്ന വിഷയങ്ങൾ നിലമ്പൂരിൽ പ്രിയങ്കയെ കൊണ്ട് ഉന്നയിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. പ്രത്യേകിച്ചും കേന്ദ്രത്തിൽ ബിജെപിയുടേയും കേരളത്തിൽ സിപിഎമ്മിന്റേയും ഘടകക്ഷിയായി തുടരുന്ന ജെഡിഎസിന്റെ ഇരട്ടത്താപ്പ് പ്രിയങ്ക ഉന്നയിക്കും. സിപിഎമ്മിനെ തുറന്ന് കാട്ടാനാണ് കോൺഗ്രസിന്റെ നീക്കം.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എൽഡിഎഫിന്റെ താരം. പ്രയിങ്ക എത്തുന്നതിനും ഒരു ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രി നിലമ്പൂരിലെത്തും. മൂന്ന് ദിവസം മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നൽകും. നിലമ്പൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും മുഖ്യമന്ത്രി പ്രസംഗിക്കുന്നുണ്ട്.

നേരത്തെ ഇടതു മുന്നണിയുടെ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജിനെ തന്നെ കളത്തിൽ ഇറക്കി ഒരു ജീവൻ മരണ പോരാട്ടമാണ് സിപിഎം നിലവിൽ നടത്തുന്നത്.

സ്വതന്ത്ര സ്ഥാനാർത്ഥി ആണെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളെ എത്തിക്കാനുള്ള ശ്രമത്തിലാണ് പിവി അൻവറും. തൃണമൂൽ എംപി യൂസുഫ് പഠാൻ എത്തുമെന്ന് അൻവർ പറഞ്ഞു.

15-ാം തീയതി മൂന്ന് മണിക്ക് നിലമ്പൂരിലെത്തുന്ന യൂസുഫ് പഠാൻ റോഡ് ഷോ നടത്തുമെന്നാണ് പ്രഖ്യാപനം. എന്നാൽ ബിജെപിക്കായി കേന്ദ്രമന്ത്രിമാരോ പ്രധാന നേതാക്കളോ എത്തുമെന്ന് ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

Related Articles

Popular Categories

spot_imgspot_img