‘നിധി’ സ്വന്തം നാട്ടിലേക്ക് മടങ്ങി

‘നിധി’ സ്വന്തം നാട്ടിലേക്ക് മടങ്ങി

കൊച്ചി: മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞ് ‘നിധി’ സ്വന്തം നാടായ ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങി. ജാര്‍ഖണ്ഡ് സിഡബ്ല്യൂസിയുടെ സംരക്ഷയിലാവും ഇനി നിധി വളരുക.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കൈമാറാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥര്‍ ട്രെയിന്‍ മാര്‍ഗം ജാര്‍ഖണ്ഡിലെത്തിയാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്ക് കുഞ്ഞിനെ കൈമാറുക.

കഴിഞ്ഞ ആറ് മാസത്തോളം കേരള വനിത-ശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലാണ് കുഞ്ഞ് വളര്‍ന്നത്. കുട്ടിയെ സംരക്ഷിക്കാനുള്ള സാമ്പത്തിക പ്രാപ്തി മാതാപിതാക്കള്‍ക്ക് ഇല്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നത്.

ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കൈമാറാൻ തീരുമാനിച്ചത്.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ജനുവരി 29 ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍വെച്ച് കുഞ്ഞിന് ജന്മം നൽകി.

എന്നാൽ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും ‘നിധി’ എന്ന് പേരിടുകയും ചെയ്തത്.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടർന്ന് ആരോഗ്യമന്ത്രിയാണ് കുട്ടിയ്ക്ക് നിധി എന്ന് പേരിട്ടത്.

ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി; ആൺകുഞ്ഞ് എത്തുന്നത് ആദ്യം

ആലപ്പുഴ: ആലപ്പുഴ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മതൊട്ടിലിൽ ഒരു അതിഥി കൂടി എത്തി. ജില്ലയിലെ അമ്മ തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ്.

ജൂൺ ഏഴിന് ഉച്ചയ്ക്ക് 1 .30 നാണ് 3കിലോ 115 ഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞ് എത്തിയത്. ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ആദ്യമായി എത്തിയ ആണ്‍കുഞ്ഞാണ്.

വൈദ്യപരിശോധനയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നം ഒന്നുമില്ലെങ്കിൽ ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിക്കുന്നതോടെ ശിശുക്ഷേമ സമിതിയുടെ ശിശുപരിചരണ കേന്ദ്രത്തിലേക്കു മാറ്റും.

അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. ആലപ്പുഴയിൽ ലഭിച്ച കുഞ്ഞ് ഇപ്പോള്‍ ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നീരിക്ഷണത്തിലാണ്.

പറയുന്നത് പച്ചമലയാളം; ഓടിച്ചെന്ന് കണ്ടക്ടറുടെ കൈപിടിച്ചു കുഞ്ഞ്; മാറാതെ അടുത്ത് നിന്നു; കണ്ടക്ടറിന്റെ കരുതലിൽ കുഞ്ഞിന് സുരക്ഷിത തീരം

കൊല്ലത്ത് നിന്നു നാടോടി സ്ത്രീ തട്ടിയെടുത്ത നാലു വയസുകാരിക്ക് വീട്ടുകാരെ തിരിച്ചുകിട്ടി. നാടോടി സ്ത്രീ തട്ടിയെടുത്ത നാലു വയസുകാരിക്കാണ് കണ്ടക്ടർ രക്ഷകനായത്.

കുട്ടിയുടെ അമ്മ മാനസിക പ്രശ്നങ്ങളുള്ളയാളാണ്. തിങ്കളാഴ്ച വൈകുന്നേരം ഇരുവരും കൊല്ലം ബീച്ച് കാണാനെത്തി. ഇവിടെനിന്ന് നാടോടി സ്ത്രീ കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂർ സ്വദേശിനി ദേവിയെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Summary: The abandoned baby ‘Nidhi,’ left by her parents at a hospital, has been sent back to her home state of Jharkhand. She will now be under the care and protection of the Jharkhand Child Welfare Committee

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img