web analytics

വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്; ഒളവണ്ണ ടോൾ പ്ലാസയിൽ നിരക്കുകൾ ഇങ്ങനെ

വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്; ഒളവണ്ണ ടോൾ പ്ലാസയിൽ നിരക്കുകൾ ഇങ്ങനെ

കോഴിക്കോട്: ദേശീയപാത 66ലെ വെങ്ങളം–രാമനാട്ടുകര ഭാഗത്ത് ടോൾപിരിവ് പുതുവർഷപ്പിറവിയോടെ ആരംഭിക്കും.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ടോൾനിരക്കുകൾക്ക് അംഗീകാരം നൽകിയതിനെ തുടർന്ന്, ഡിസംബർ 31-ന് അർധരാത്രി 12 കഴിഞ്ഞാൽ ടോൾപിരിവ് ആരംഭിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.

ടോൾനിരക്ക് സംബന്ധിച്ച വിജ്ഞാപനം രണ്ടുദിവസത്തിനകം പുറത്തിറക്കും. പന്തീരാങ്കാവിലെ ടോൾപ്ലാസയിൽ ട്രയൽ റൺ ഇന്നോ നാളെയോ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ടോൾപ്ലാസയുടെ പേര് ഇനി ‘ഒളവണ്ണ ടോൾ പ്ലാസ’ എന്നായിരിക്കും.

കാർ, ജീപ്പ്, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, വാൻ എന്നിവയ്ക്ക് ഒരു യാത്രയ്ക്ക് 90 രൂപയും ഇരുവശ യാത്രയ്ക്ക് 135 രൂപയുമാണ് ടോൾ.

ലൈറ്റ് കമേഴ്‌സ്യൽ വാഹനങ്ങൾ, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങൾ, മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 145 രൂപയും ഇരുവശത്തേക്ക് 215 രൂപയുമാണ് നിരക്ക്.

ബസുകൾക്ക് ഒരു വശത്തേക്ക് 300 രൂപയും ഇരുവശത്തേക്ക് 455 രൂപയുമാണ് ടോൾ ഈടാക്കുക.

English Summary

Toll collection on NH 66 between Vengalam and Ramanattukara in Kozhikode will begin from midnight on December 31. The National Highways Authority decided to start toll collection after receiving approval from the Union Ministry of Road Transport and Highways. Toll rates will be officially notified within two days. A trial run at the Pantheerankavu toll plaza, now renamed Olavanna Toll Plaza, will begin soon. Cars and light vehicles will be charged ₹90 for one-way travel, while buses will be charged up to ₹455 for round trips.

nh66-vengalam-ramanattukara-toll-collection-begins

NH66, Toll Plaza, Kozhikode, Olavanna Toll Plaza, National Highways Authority, Road Transport, Kerala News

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി...

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട്...

ബാറിൽ യൂണിഫോമിലിരുന്ന് ‘അടിച്ചുപൊളിച്ചു’; എക്സൈസ് ഇൻസ്പെക്ടർക്കും വനിതാ ഓഫീസർമാർക്കും എട്ടിന്റെ പണി!

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

Related Articles

Popular Categories

spot_imgspot_img