മാർച്ച് 26ന് കുട്ടികളുടെ ആഹ്ളാദ പ്രകടനങ്ങൾ അതിരുവിടാതിരിക്കാൻ പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസമായ മാർച്ച് 26ന് കുട്ടികളുടെ ആഹ്ളാദ പ്രകടനങ്ങൾ അതിരുവിടാതിരിക്കാൻ ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

തൃശ്ശൂരിൽ ചില സ്‌കൂളുകളിൽ കുട്ടികൾ തമ്മിലുളള അടിപിടിയും അനിഷ്ടസംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ പ്രശ്‌ന സാധ്യതയുള്ള അഞ്ച് സ്‌കൂളുകളെ പ്രത്യേകം നിരീക്ഷിക്കും. മുൻ വർഷങ്ങളിൽ പല സ്‌കൂളുകളിലും ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, അടിപിടി, വാഹനങ്ങൾക്കു കേടുപാടുകൾ ഉണ്ടാക്കുക തുടങ്ങിയ പ്രവണതകൾ ഉണ്ടായിരുന്നു.

ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സ്‌കൂൾ ഗേറ്റിനുപുറത്ത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംരക്ഷണമുണ്ടാകും.

പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിലെത്താൻ എല്ലാ സ്‌കൂളുകളിലേയും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

അമിത ആഹ്ളാദ പ്രകടനങ്ങൾ നടത്തി സ്‌കൂൾ സാമഗ്രികൾ നശിപ്പിച്ചാൽ, ചെലവു മുഴുവൻ രക്ഷിതാവിൽ നിന്നും ഈടാക്കിയ ശേഷമേ വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകുകയുളളൂവെന്നും ഡിഇഒ പറഞ്ഞു.

ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുളള മൂന്ന് പ്രത്യേക സ്‌ക്വാഡുകൾ ജില്ലയിൽ ഉടനീളം പരിശോധന നടത്തുന്നുണ്ട്. ഇതുവരെ നടന്ന പരീക്ഷകളിലൊന്നും മറ്റു ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ വർഷം പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാരായ ചില അധ്യാപകരിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തതിനെതുടർന്ന് അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു.

എന്നാൽ, ഈ വർഷം മൊബൈൽ ഫോണിന്റെ കാര്യത്തിൽ അധ്യാപകർ ജാഗ്രത പുലർത്തിയതായി ഡിഇഒ വിലയിരുത്തി.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

വെള്ളാപ്പള്ളി നടേശനെതിരെ പരാതി

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട! രാജ്യത്ത് വായ്പകൾ അനുവദിക്കുന്നതിന് മുമ്പായി...

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

Related Articles

Popular Categories

spot_imgspot_img