web analytics

കേരളത്തിലെ 14 ജില്ലകളിലും സൈറൺ മുഴങ്ങി; രാജ്യവ്യാപകമായി മോക്ഡ്രിൽ

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചത് അനുസരിച്ച് സിവിൽ ഡിഫൻസ് മോക് ഡ്രിൽ തുടങ്ങി. വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറൺ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൈറൺ ഉച്ചത്തിൽ ശബ്ദിച്ചു.

4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണയാണ് മുഴങ്ങിയത്. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തിയത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ചു.
സിവിൽ ഡിഫൻസ് മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കണം

കമ്മ്യൂണിറ്റി തല ഇടപെടലുകൾ

റസിഡൻസ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക.

എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദേശങ്ങൾ എത്തിക്കുക.

ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെൻറ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.

വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക.

സ്കൂളുകളിലും ബേസ്മെൻറുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക.

കമ്മ്യൂണിറ്റി വളണ്ടിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

ഗാർഹികതല ഇടപെടലുകൾ

മോക് ഡ്രിൽ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.

ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.

സൈറൺ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്.

എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.

വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ചു “ഫാമിലി ഡ്രിൽ” നടത്തുക.

സൈറൺ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൺ മുന്നറിയിപ്പും ചെറിയ സൈറൺ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.

ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

തീപിടിത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.

ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

Related Articles

Popular Categories

spot_imgspot_img