നവവധുവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുപ്പൂര്‍: യുവതിയെ കാറിനകത്ത് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തിരുപ്പൂര്‍ കൈകാട്ടിപുത്തൂര്‍ സ്വദേശിനിയായ കവിന്‍ കുമാറിന്റെ ഭാര്യ റിതന്യ(27)യാണ് മരിച്ചത്.

തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിൽ സ്വന്തം കാറിനുള്ളില്‍ ആണ് റിതന്യയെ മരിച്ചനിലയില്‍ കണ്ടത്. റിതന്യയുടെ വിവാഹം കഴിഞ്ഞു 78-ാം ദിവസമാണ് മരണം.

മൃതദേഹം അവിനാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം റിതന്യ അച്ഛന്‍ അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശത്തില്‍നിന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ തിരുപ്പൂര്‍ ആര്‍ഡിഒ അന്വേഷണവും തുടങ്ങി. ഇതിനിടെ, കവിന്‍ കുമാറിനും അയാളുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റിതന്യയുടെ ബന്ധുക്കള്‍ അവിനാശി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്‍പില്‍ റോഡ് ഉപരോധം നടത്തി.

വൈദ്യുത ബസിന് തീപിടിച്ചു; 21 യാത്രക്കാർക്ക് പരിക്ക്

കോയമ്പത്തൂര്‍: സ്വകാര്യ വൈദ്യുത ബസിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് 21 പേര്‍ക്ക് പരിക്കേറ്റു. തിരുച്ചിറപ്പള്ളിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് 24 യാത്രക്കാരുമായി വന്ന ബസിനാണ് തീപ്പിടിച്ചത്. കരുമത്തംപട്ടിക്ക് സമീപത്തു വെച്ചാണ് അപകടം.

ശനിയാഴ്ച രാത്രിയില്‍ യാത്ര തിരിച്ച ബസിനു ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തീപിടിക്കുകയായിരുന്നു. കരുമത്തംപട്ടിയില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മീഡിയനിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിലാണ് ബസിനു തീപിടിച്ചത്.

അപകട സമയത്ത് അതുവഴി വന്ന ലോറി ഡ്രൈവര്‍മാരായ വിരുദുനഗര്‍ തിരുച്ചുളി സ്വദേശികളായ സി. ശബരിമല (29), എം. രമേശ് (29) എന്നിവര്‍ ചേർന്ന് ബസിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും യാത്രികരെ രക്ഷപ്പെടുത്തുകയും ചെയ്തു.

മറ്റു വഴിയാത്രക്കാര്‍ കൂടി ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെ പരിക്കുകളും ഗുരുതരമല്ല.

തീ പിന്നീട് ആളിപ്പടര്‍ന്നു. പിന്നാലെ സൂളൂരില്‍ നിന്നും കരുമത്തംപട്ടിയില്‍ നിന്നും എത്തിയ അഗ്നിശമനസേന തീയണച്ചു. സംഭവത്തിൽ കരുമത്തംപട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Summary: A 27-year-old woman was found dead inside a car after allegedly consuming poison in Tiruppur. The deceased has been identified as Rithanya, wife of Kavin Kumar, a native of Kaikattiputhur.

spot_imgspot_img
spot_imgspot_img

Latest news

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

ആമ്പല്ലൂർ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത് കുട്ടികളുടെ അസ്ഥികളുമായി; ദുർമന്ത്രവാദ സാധ്യതകൾ തള്ളാതെ പോലീസ്

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടതായി മൊഴി. രണ്ട് കുട്ടികളുടെ...

മുല്ലപ്പെരിയാർ ഡാം തുറന്നു; തുറന്നത് അണക്കെട്ടിന്റെ 13 ഷട്ടറുകൾ; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ ഡാം തുറന്നു. അണക്കെട്ടിന്റെ 13...

കൊടും വനത്തിനുള്ളിൽ കുഴിച്ചപ്പോൾ കുനിഞ്ഞിരിക്കുന്നനിലയിൽ മൃതദേഹം, 15 മാസമായിട്ടും അഴുകിയില്ല; സ്ത്രീകളടക്കം പ്രതികളായേക്കും

കോഴിക്കോട്: 15 മാസം മുന്‍പ് കോഴിക്കോട്ടുനിന്നു കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം...

വാൻ ഹയിയിൽ വീണ്ടും തീ വ്യാപിക്കുന്നു; വൈകാതെ മുങ്ങിയേക്കും

കൊച്ചി: കേരളതീരത്ത് വെച്ച് തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയിയിൽ...

Other news

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി; ഇന്നുതന്നെ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ...

സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ...

അപ്രതീക്ഷിത അപ്പീൽ നൽകി പ്രോസിക്യൂഷൻ; അബ്ദുൽ റഹീമിന്റെ കേസിൽ വീണ്ടും ഔദ്യോഗിക ഇടപെടൽ

സൗദി: ജയിലിൽ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ...

ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌...

Related Articles

Popular Categories

spot_imgspot_img