അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയില്‍; പിതാവിന്റെ പരാതിയിൽ കേസ്

കോഴിക്കോട്: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി കക്കട്ടിയിലാണ് സംഭവം.

അരൂര്‍ ഒതയോത്ത് സ്വദേശി റിയാസിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്. കക്കട്ടില്‍ പൊയോല്‍മുക്ക് സ്വദേശിനിയായ അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം. ഇന്ന് രാവിലെ 9.30ഓടെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റിയാസിന്റെ മൂത്ത മകള്‍ കുഞ്ഞിന് സമീപത്ത് എത്തിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്. ഈ സമയം കുഞ്ഞിന് സമീപത്തായി ഉമ്മ ഉറങ്ങി കിടന്നിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തിൽ റിയാസിന്റെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്തു. അതേസമയം സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്നും ഇന്നലെ രാത്രി നിര്‍ത്താതെ കരഞ്ഞ കുഞ്ഞ് പുലര്‍ച്ചെ രണ്ട് മണി വരെ പാല്‍ കുടിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ

മുംബൈ: ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ....

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണം; ഷൈൻ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന എക്സൈസിന്റെ അപേക്ഷ...

ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിലേക്ക് ഹിന്ദുക്കൾ എത്തണമെന്ന് മോ​ഹൻ ഭാ​ഗവത്

ന്യൂഡൽഹി: ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് അവസാനിപ്പിക്കണമെന്ന് ആർ എസ് എസ് മേധാവി...

അണ്ണാനോടും മരപ്പട്ടിയോടും പടവെട്ടി വിളവ് പരിചരിച്ചു, പിന്നാലെ കൊക്കോ കർഷകന് കിട്ടിയ പണി..!

കർഷകരെയും വ്യാപാരികളേയും ഞെട്ടിച്ചുകൊണ്ടാണ് കൊക്കോ വില 2024 മേയിൽ റെക്കോഡിടുന്നത്. അന്ന്...

മന്ത്രിമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആൾക്കൂട്ടത്തിനിടയിലേക്ക് പറന്നിറങ്ങി

ഹൈദരാബാദ്: മന്ത്രിമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആൾക്കൂട്ടത്തിനിടയിലേക്ക് പറന്നിറങ്ങി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം...

Related Articles

Popular Categories

spot_imgspot_img