ന്യൂസിലന്റില്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്

ന്യൂസിലാന്റില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.

കേസിലെ നാലാംപ്രതി, എറണാകുളം പാലാരിവട്ടം സൗത്ത് ജനതാറോഡില്‍ അടിമുറി ലെയിനില്‍ ഹൗസ് നമ്പര്‍ 12-ല്‍ ചിഞ്ചു (45)വാണ് അറസ്റ്റിലായത്.

പുനലൂരില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചി പാലാരിവട്ടത്തെത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്. ഒന്നാംപ്രതി എറണാകുളം കറുപ്പുംപടി രായമംഗലം അട്ടയത്ത്ഹൗസില്‍ ബിനില്‍കുമാറി (41) നെ ഫെബ്രുവരിയില്‍ അറസ്റ്റുചെയ്തിരുന്നു. കേസില്‍ ഇനി രണ്ടുപ്രതികള്‍ കൂടിയുണ്ട്.

പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ സ്വദേശി നിഷാദി (37)ന്റെ പരാതിയിന്മേലാണ് അറസ്റ്റ്. 2023-മെയ് മാസത്തിലാണ് തട്ടിപ്പ് നടന്നത്.

പെരുമ്പാവൂരിലുള്ള സ്ഥാപനത്തിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്.

പരസ്യം കണ്ട് സ്ഥാപനത്തിലെത്തിയ നിഷാദിനോട് വിസ, സര്‍വീസ് ചാര്‍ജ് ഇനങ്ങളിലായി 11.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. സ്ഥാപന അധികൃതര്‍ നിര്‍ദേശിച്ച അക്കൗണ്ടില്‍ രണ്ടുതവണയായി തുക അയച്ചുനല്‍കുകയും ചെയ്തു.

എന്നാല്‍ വിസ ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെത്തുടര്‍ന്ന് സംശയം തോന്നി പണം തിരികെചോദിച്ചെങ്കിലും വിസ തയ്യാറായെന്ന് അധികൃതര്‍ തെറ്റിദ്ധരിപ്പിച്ചു.

എന്നിട്ടും നിശ്ചിതസമയത്തിനുള്ളില്‍ വിസയോ ജോലിയോ ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് 2024-ല്‍ നിഷാദ് പുനലൂര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലരമാസം മുന്‍പ് ഒന്നാംപ്രതിയെയും ഇപ്പോള്‍ നാലാംപ്രതിയെയും അറസ്റ്റുചെയ്തത്.

എസ്‌ഐമാരായ കൃഷ്ണകുമാര്‍, പ്രമോദ്,എഎസ്‌ഐ മറിയക്കുട്ടി, സിപിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ചിഞ്ചുവിനെ അറസ്റ്റ് ചെയ്തത്. ചിഞ്ചു മുന്‍പും സമാനകേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കോലഞ്ചേരിയിലെ ലാംബ്രോമെലൻ തട്ടിപ്പ് സ്ഥാപനം; ആൾമാറാട്ടം, ആധാർ തിരുത്തൽ, വിസ തട്ടിപ്പ്, ബാങ്ക് തട്ടിപ്പ്… ഓടക്കാലിക്കാരൻ സുഭാഷ് പിടിയിലായത് ഇങ്ങനെ

കൊച്ചി: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്.

2024 ഓഗസ്റ്റ് മുതൽ 2025 ഏപ്രിൽ മാസം വരെ കോലഞ്ചേരി കടമറ്റത്തു ലാംബ്രോമെലൻ എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ് . 

കോഴിക്കോട് സ്വദേശിയായ പ്രവീൺ വിശ്വനാഥന്റെ ആധാർ കാർഡ് അഡ്രസും ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാണ് ലക്ഷങ്ങൾ തട്ടിയത്.  

ജോലി അന്വേഷിച്ചു എത്തിയ ഒരാളുടെ അക്കൗണ്ട് നമ്പർ ട്രാൻസാക്ഷൻ കാണിക്കുന്നതിന്നയി എന്ന പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തു. അതിലൂടെയാണ് ഇടപാടുകൾ നടത്തിയത്.

ജോലി തേടിയെത്തിയ എല്ലാവരോടും 2025 ഏപ്രിൽ മാസം വിസ…Read More:

സ്വന്തം സഭ തട്ടിക്കൂട്ടി ബിഷപ്പായി, ആറ് മീറ്ററിന്റെ ചുവപ്പ് കുപ്പായം തയ്പ്പിച്ചു; പരിശുദ്ധ ഊടായിപ്പ് സന്തോഷ് പി ചാക്കോ വിസ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

കോട്ടയം: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ബിഷപ്പ് അറസ്റ്റിൽ. മണിമല കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പ് സന്തോഷ് പി ചാക്കോയെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തൊഴിൽ തട്ടിപ്പ് നടത്താൻ നല്ല ബെസ്റ്റ് വേഷം ബിഷപ്പിന്റേതാണെന്ന് തിരിച്ചറിഞ്ഞ മിടുമിടുക്കനാണ് ഇയാൾ. സ്വന്തം സഭ തട്ടിക്കൂട്ടി ആറ് മീറ്ററിന്റെ ചുവപ്പ് കുപ്പായം ധരിച്ച് മാന്യമായി ‘പരിശുദ്ധമായ’ ഉഡായിപ്പുകൾ നടത്തിവരികയായിരുന്നു ഇയാൾ.

അമേരിക്കയിലെ വൈറ്റ് ഹൗസിലടക്കം ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തിരുമേനിയുടെ ഉഡായിപ്പുകൾ. സംസ്ഥാനത്തെ പത്തോളം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ തട്ടിപ്പു കേസുകൾ…Read More:

Summary:
A fourth accused has been arrested in a fraud case involving the promise of a job in New Zealand. The accused, identified as Chinju (45), was arrested from House No. 12, Adimuriy Lane, South Janatha Road, Palarivattom, Ernakulam. The case pertains to defrauding a youth of ₹11.5 lakh under the pretense of securing employment abroad.



spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img