web analytics

ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ച നിമിഷം: സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത്: വീഡിയോ കാണാം

ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ച സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത്

ന്യൂഡൽഹിയിൽ നടന്ന ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ചുള്ള പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമായി.

റെഡ് ഫോർട്ട് മെട്രോ സ്റ്റേഷനിനടുത്തുള്ള തിരക്കേറിയ റോഡിലാണ് സ്ഫോടനം നടന്നത്. വീഡിയോയിൽ കാണുന്നത് അനുസരിച്ച്, റോഡിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ഒരു കാർ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ദൃശ്യം ഹൃദയഭേദകമാണ്.

ആ സമയത്ത് സമീപത്ത് ജനങ്ങൾ നടക്കുകയും ചിലർ റോഡ് മുറിച്ചു കടക്കുകയും ചെയ്തതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

15 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു.

തിങ്കളാഴ്ച വൈകിട്ട് 6.52 നാണ് ഈ ഭയാനക സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഇതുവരെ 12 പേരാണ് ജീവൻ നഷ്ടപ്പെട്ടത് എന്നതാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം.

കൂടാതെ നിരവധി പേർക്ക് പരിക്കുകളുമുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി, അടിയന്തരമായി ചികിത്സ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

ദൃക്സാക്ഷികളുടെ മൊഴികൾ പ്രകാരം, കാർ പൊട്ടിത്തെറിച്ചതിന് പിന്നാലെ വലിയ തീപ്പൊരി ഉയർന്നുവെന്നും, സമീപത്തുള്ള വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും ഭാഗിക നാശനഷ്ടം സംഭവിച്ചതായും പറയുന്നു.

മകൾക്ക് ഇഷ്ടമുള്ള ഭക്ഷണം വച്ചുനൽകാനായി മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ..! അതും 900 കിലോമീറ്റർ അകലെ

സുരക്ഷാ ഏജൻസികൾ ഉടൻ സ്ഥലത്തെത്തി പരിസരം സീൽ ചെയ്ത് തെളിവെടുപ്പ് ആരംഭിച്ചു. ബോംബ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ ചേർന്ന് സ്ഥലപരിശോധന നടത്തി.

സ്ഫോടനത്തിന്റെ സ്വഭാവം നോക്കുമ്പോൾ, അത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണോ എന്നതും അധികൃതർ ഗൗരവമായി പരിശോധിക്കുന്നു.

വാഹനം നിർത്തിയ സമയത്ത് സമീപത്ത് ആരെല്ലാം ഉണ്ടായിരുന്നുവെന്നത് ഉൾപ്പെടെ നിരവധി വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം.

സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെ ജനങ്ങൾ ഭീതിയിലായി. ഇന്ത്യയുടെ ഹൃദയഭാഗമായ ചെങ്കോട്ടയ്ക്കു സമീപം ഇത്തരം സ്ഫോടനങ്ങൾ നടക്കുന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (NIA) ഏറ്റെടുത്തു. എൻഐഎ ഡയറക്ടർ ജനറൽ വിജയ് സാഖറെ ഈ കേസിനായുള്ള പത്തംഗ പ്രത്യേക സംഘത്തെ നയിക്കും.

സംഘത്തിൽ ഒരു ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്പിമാർ, ഡിഎസ്പിമാർ ഉൾപ്പെടുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിനായി സംഘം ഇന്ന് തന്നെ ഡൽഹിയിൽ എത്തി തെളിവെടുപ്പ് ആരംഭിക്കും.

അതേസമയം, എൻഐഎ ഡിജിയും ഇന്റലിജൻസ് ബ്യൂറോ (IB) മേധാവിയും ചേർന്ന് ഉയർന്നതല യോഗം ഇന്ന് വൈകുന്നേരം നടത്തുമെന്നാണ് വിവരം.

സ്ഫോടനത്തിന്റെ പിന്നിലെ ഗൂഢശക്തികളെ കണ്ടെത്താൻ ഇരു ഏജൻസികളും സംയുക്തമായി പ്രവർത്തിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

താമരയുണ്ട്, അരിവാളുണ്ട്, കൈപ്പത്തിയുമുണ്ട്.. ചിഹ്നങ്ങൾ കരയാക്കിയ മുണ്ട് സൂപ്പർ ഹിറ്റ്

താമരയുണ്ട്, അരിവാളുണ്ട്, കൈപ്പത്തിയുമുണ്ട്.. ചിഹ്നങ്ങൾ കരയാക്കിയ മുണ്ട് സൂപ്പർ ഹിറ്റ് താമര, അരിവാൾ,...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ ഇടുക്കി: സംസ്ഥാനത്ത്...

തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദ്ദേശം നവംബർ 14 മുതൽ; കുറഞ്ഞ പ്രായം 21, നിക്ഷേപം ₹2000 മുതൽ ₹5000 വരെ

തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദ്ദേശം നവംബർ 14 മുതൽ; കുറഞ്ഞ പ്രായം 21,...

പഴയ ആ അംബാനി ബുദ്ധി പൊടി തട്ടിയെടുത്ത് ആഗോള AI കമ്പനികൾ

പഴയ ആ അംബാനി ബുദ്ധി പൊടി തട്ടിയെടുത്ത് ആഗോള AI കമ്പനികൾ 500...

വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ മുംബൈ: ബോളിവുഡ്...

ഒട്ടോ കിട്ടാത്തവർ ബസിലും സ്കൂട്ടറിലും മത്സരിക്കാൻ എത്തും

ഒട്ടോ കിട്ടാത്തവർ ബസിലും സ്കൂട്ടറിലും മത്സരിക്കാൻ എത്തും തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ‘ഓട്ടോറിക്ഷ’...

Related Articles

Popular Categories

spot_imgspot_img