ദുബായിൽ കെട്ടിടങ്ങൾ വിൽക്കാൻ പാടുപെടും

ദുബായിൽ കെട്ടിടങ്ങൾ വിൽക്കാൻ പാടുപെടും

ദുബൈ: സ്വപ്നന​ഗരത്തിൽ കെട്ടിടങ്ങൾ വാങ്ങിയ വിദേശികൾക്ക് അവ വിൽക്കുന്നതിന് പുതിയ നിയന്ത്രണം പ്രബല്യത്തിൽ. സ്വന്തം ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ഇനി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്താവൂ എന്നതാണ് ദുബൈയിലെ പുതിയ ചട്ടം.

കെട്ടിട ഉടമയുടെ എമിറേറ്റ്‌സ് ഐഡിയിലെ അതേ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാണ് പണമിടപാട് നടത്തേണ്ടത്. ഇതിന്റെ രേഖകൾ സമർപ്പിക്കുമ്പോൾ മാത്രമായിരിക്കും കെട്ടിട വിൽപ്പനക്ക് സാധുത.

പവർ ഓഫ് അറ്റോർണി ഇനിമുതൽ അനുവദിക്കില്ല

ദുബൈ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പവർ ഓഫ് അറ്റോർണി മുഖേന ഇടപാടുകൾ നടത്തുന്നത് വ്യാപകമാണ്. പ്രൊപ്പർട്ടികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമെല്ലാം വിദേശികൾ മറ്റൊരാൾക്ക് അധികാരം നൽകാറുണ്ട്.

എന്നാൽ ഇത് കർശനമായി നിരോധിച്ചു. നേരത്തെ പവർ ഓഫ് അറ്റോർണിയുടെ പേരിലുള്ള ചെക്കുകൾ ബാങ്കുകൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇത്തരം ചെക്കുകൾ സ്വീകരിക്കരുതെന്ന് ബാങ്കുകൾക്ക് ദുബൈ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനാണ് പുതിയ ചട്ടമെന്നാണ് സർക്കാർ പറയുന്നത്. അതേസമയം, ബിനാമി ഇടപാടുകളെ നിയന്ത്രിക്കുന്നതിന് ഇത് ഇടയാക്കുമെന്നാണ് വിവരം.

കെട്ടിടം വിൽക്കുമ്പോൾ ആരുടെ പേരിലാണോ ചെക്ക് നൽകുന്നത് അവരുടെ പേരിലായിരിക്കണം പുതിയ ആധാരം തയ്യാറാക്കേണ്ടതെന്നും നിയമത്തിൽ പറയുന്നുണ്ട്.

ഇതോടെ, റിയൽ എസ്റ്റേറ്റ് ബിസിനസ് ലക്ഷ്യമിടുന്നവർക്ക് സ്വന്തം പേരിലോ ബിനാമിയുടെ പേരിലോ മാത്രമേ ചെക്കുകളും ആധാരവും കൈകാര്യം ചെയ്യാൻ കഴിയൂ.

ഇറാൻ ആ വാജ്രായുധം പരീക്ഷിക്കുമോ?

പശ്ചിമേഷ്യൻ രാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം കനക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം നടത്തുന്ന ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് പരസ്പരം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും ആക്രമണങ്ങൾ കനക്കുന്ന വാർത്തകളാണ് ദിവസങ്ങളായി പുറത്തുവരുന്നത്. യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിലാണെങ്കിലും അത് ലോകത്തെ മുഴുവനും പല രീതിയിൽ ഭീതിയിലാക്കുന്നുണ്ട്.

ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതാണ് എണ്ണവില ഉയരാൻ കാരണമായത്.

ഇതിനുള്ള തിരിച്ചടി നൽകാൻ ഇറാൻ ചില കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന വാർത്തകൾ സജീവമാണ്. അതിൽ ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട നീക്കങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

ഇറാൻ ഹോർമൂസ് കടലിടുക്ക് പൂർണമായും തടസ്സപ്പെടുത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ വ്യാപകമായി ഉയരുന്നുണ്ട്. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും നടക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചാൽ പ്രവചനാതീതമായ പ്രത്യാഘാതങ്ങളാണ് അത് ആഗോളതലത്തിൽ സംഭവിക്കുക.

എണ്ണവില പിടിച്ചാൽ കിട്ടാത്ത രീതിയിലേക്ക് ഉയർന്ന് ബാരലിന് മൂന്നക്ക ഡോളർ എന്ന സാഹചര്യത്തിലേക്ക് പോലും എത്തിയേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇറാൻ പാർലമെന്റ് അംഗമായ ഇസ്മായീൽ കൗസാരിയെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 2024ൽ ഇറാൻ-ഇസ്രയേൽ സംഘർഷമുണ്ടായപ്പോഴും ഇറാൻ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

അന്ന് ഹോർമൂസ് കടലിടുക്കിനടുത്ത് വെച്ച് ഒരു വിദേശ കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തിരുന്നു.

ഹോർമൂസ് കടലിടുക്ക് അടച്ചേക്കുമെന്ന്

ഇത്തവണ കാര്യങ്ങൾ യുദ്ധത്തിലേക്ക് തന്നെ നീങ്ങിയ സാഹചര്യത്തിൽ ഇറാൻ തങ്ങളുടെ നിർണായക നീക്കങ്ങളിലൊന്നായി പരിഗണിക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചേക്കുമെന്ന് തന്നെയാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

ഇറാൻ തങ്ങളുടെ പ്രതികാരം ഹോർമൂസ് വഴി ചെയ്താൽ അതിന്റെ പ്രത്യാഘാതം ഏത് രീതിയിലാകുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള വിപണികൾ.

ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്.

Read More: അബ്ദുല്‍ കലാമിന്‍റെ പുസ്തകങ്ങളുടെ മൊഴിമാറ്റത്തിലൂടെ ജനശ്രദ്ധ നേടി; നെല്ലൈ എസ്‌ മുത്തു വീട്ടില്‍ മരിച്ച നിലയില്‍

ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്.

എന്നാൽ ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം, ടെഹ്റാനിലെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരോട് തെക്കൻ നഗരമായ ക്വോമിലേക്കു മാറാൻ ഇന്ത്യൻ എംബസി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഇതേ തുടർന്ന് ടെഹ്റാനിൽ നിന്ന് വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ക്വോമിലേക്കാണ് ഇന്ത്യൻ പൗരന്മാരെ മാറ്റുന്നത്.

ടെഹ്റാനിൽ നിന്നും 148 കിലോമീറ്റർ ദൂരമുണ്ട് ക്വോം ന​ഗരത്തിലേക്ക്. ഏകദേശം1600 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇവരിൽ ഒരു സംഘത്തെ അർമേനിയയിലേക്കും ഉടൻ മാറ്റും. അതേസമയം തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു.

ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ്

ഹൈഫയിലെ ബസാൻ റിഫൈനറിയിൽ മൂന്നു തൊഴിലാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി.

Read More: നിന്റെ സർവീസിനുള്ള പാരിതോഷികം തരാം…ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പദവി റദ്ദാക്കണം; അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ടെൽ അവീവിൽ നിന്നു ജനങ്ങൾ പിന്മാറണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനു പിന്നാലെ ടെൽ അവീവിലും ഹൈഫയിലും മിസൈൽ, ‍‌‍‍‌‍ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ ദേശീയ ടെലിവിഷൻ അവകാശപ്പെട്ടു.

ദക്ഷിണ ഇറാനിലെ എണ്ണപ്പാടം ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തെന്നും ഇറാനിയൻ വെബ്‌സൈറ്റ് റിപ്പോർട്ടു ചെയ്‌തു.

ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണപ്പാടം ശനിയാഴ്ച ഇസ്രയേൽ ആക്രമിച്ചതിനെ തുടർന്ന് വാതക ഉത്പാദനം ഭാഗീകമായി നിർത്തിവച്ചിരുന്നു.

അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്.

ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം അഴിച്ചുവിട്ടത്.

ടെഹ്റാന്റെ വ്യോമ മേഖല പൂർണമായും തങ്ങളുടെ അധീനതയിലാണെന്ന് ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടിരുന്നു.

പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രധാന വെല്ലുവിളി.

പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ഇറാന്റെ ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കും

ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കുമെന്നും അദ്ദഹം വ്യക്തമാക്കി. അതേസമയം, ആയത്തുല്ല ഖമനയി കുടുംബവുമൊത്ത് ഭൂ​ഗർഭ ബങ്കറിലേക്ക് മാറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ENGLISH SUMMARY:

New regulations have come into effect in Dubai restricting property sales by foreign owners. Under the new rule, real estate transactions must be conducted exclusively through the property owner’s bank account that matches the name on their Emirates ID.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

Related Articles

Popular Categories

spot_imgspot_img