web analytics

ബോക്സ് ഓഫീസിൽ മോളിവുഡ് തരംഗം, ഈ മാസം വന്നതെല്ലാം സൂപ്പർ ഹിറ്റ് ; ഇത് ഹാപ്പി ഫെബ്

ശില്പ കൃഷ്ണ

ഈ മാസം റിലീസ് ചെയ്തതിൽ ഭൂരിഭാ​ഗം സിനിമകളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. മലയാള സിനിമ അതിന്റെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് കടന്നത് പോകുന്നത് എന്ന് തന്നെ പറയാം . 2024 സിനിമ ലോകത്തിനു പുതിയൊരു ചുവടുവെപ്പാകും. അതിൽ അത്ര തന്നെ പ്രാധാന്യമുണ്ട് 2024ലെ ഈ ഫെബ്രുവരി മാസത്തിന് . ഇറങ്ങിയ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ്. അന്വേഷിപ്പിൻ കണ്ടെത്തും , പ്രേമലു’ ,ഭ്രമയുഗം , ‘മഞ്ഞുമ്മൽ ബോയ്സ്’ , തുടങ്ങിയ ചിത്രങ്ങളിൽ ഏത് കാണണം എന്ന കൺഫ്യൂഷനിലാണ് ഇപ്പോൾ പ്രേക്ഷകർ .

40 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു കൊലപാതകം. കോട്ടയം ചിങ്ങവനത്തുള്ള പതിനെട്ട് വയസ്സുകാരിയായ ജോളിയെ ബഥനി ആശ്രമത്തിൽ അച്ചനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ സംഭവവും മറ്റു ചില കേസുകളിലെ റഫറൻസും ആസ്പദമാക്കി തിയേറ്ററുകളിൽ എത്തിയാതായിരുന്നു ടൊവിനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും .

 

ചിത്രം തിയറ്ററുകൾ പിടിച്ചു കുലുക്കാൻ തുടങ്ങിയത് ഈ മാസം 9ന് ആയിരുന്നു . ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ സിനിമ ഇതിനോടകം 30 കോടി കളക്ഷൻ നേടി . മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളിൽ വേറിട്ടൊരു അധ്യായം തന്നെയായിരിക്കുകയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം വൻ ജനപ്രവാഹമാണ് സിനിമ കാണാനായെത്തിക്കൊണ്ടിരിക്കുന്നത്.

അതെ ദിവസം തന്നെ റീലിസിനെത്തിയ ഗിരീഷ് എ ഡി സംവിധാനം ചെയ്ത റൊമാൻറിക് കോമ‍ഡി ചിത്രം പ്രേമലു’ഇപ്പോഴും ആ വിജയ യാത്ര തുടരുകയാണ് . നസ്‍ലെൻ, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്, ,പിള്ളേർ ബോക്സ് ഓഫീസ് തൂക്കിയടിക്കുന്നു’ എന്നതാണ് സോഷ്യൽ മീഡിയ ചിത്രത്തെ വിശേഷിപ്പിക്കുന്നത് .

എക്‌സിലെ കളക്ഷൻ ട്രാക്കിങ് പേജുകൾ പ്രകാരം ചിത്രം 50 കോടി കളക്ഷൻ പിന്നിട്ടു. 2024ലെ ആദ്യ 50 കോടി ചിത്രം കൂടിയാണ് പ്രേമലു. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കളിൽ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗികവിവരം വന്നിട്ടില്ല. എന്നിരുന്നാലും ഈ വർഷം റിലീസായ സിനിമകളിൽ ഏറ്റവുമധികം കളക്ഷൻ ലഭിച്ച സിനിമയെന്ന റെക്കോഡ് പ്രേമലുവിന് തന്നെയാണ്.വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം യുകെയിൽ പോയി രക്ഷപ്പെടണം എന്ന ആ​ഗ്രഹമുള്ള യുവാവാണ് സച്ചിൻ. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കാതെ വരുന്നതോടെ നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും മാറിനിൽക്കണമെന്നതായി പിന്നെ സച്ചിന്റെ ചിന്ത. ഒടുവിൽ അയാൾ എത്തിച്ചേരുന്നതാകട്ടെ ഹെെദരാബാദിലും. അപ്രതീക്ഷിതമായി അവന്റെ ജീവിതത്തിലേയ്ക്ക് ഒരു പെൺകുട്ടി കടന്നുവരികയാണ്. അവളോട് തോന്നുന്ന പ്രണയം അവനെ പുതിയ ലക്ഷ്യങ്ങളിലേയ്ക്ക് എത്തിക്കുകയാണ്. തുടർന്നുണ്ടാകുന്ന പ്രണയത്തിൽ ചാലിച്ച സംഭവവികാസങ്ങളാണ് ചിത്രം.

ഏറെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി 15 ന് ആയിരുന്നു മമ്മുട്ടി ചിത്രം ഭ്രമയുഗം റീലിസിനെത്തിയത് . മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയുമായായിരുന്നു ‘ഭ്രമയുഗ’ത്തിന്റെ വരവ്. തൻ്റെ ചിത്രങ്ങളിലൂടെ പ്രേക്ഷകന് പുതുമയുള്ള കാഴ്ചകൾ സമ്മാനിക്കുകയാണ് രാഹുൽ സദാശിവൻ അത് സാധിക്കുക തന്നെ ചെയ്തു .പക്ഷേ ചിത്രത്തിലൊരിടത്തും മമ്മൂട്ടിയെന്ന നടനെ കാണാൻ കഴിയില്ല. കൊടുമൺ പോറ്റി എന്ന കഥാപാത്രം മാത്രം. പ്രേക്ഷനെ പിടിച്ച് ഇരുത്താൻ സാധിക്കുന്ന ഒരു സിനിമ.

അധികാരത്തിന്റെ ഹുങ്കോടെ നടക്കുന്ന കൊടുമൺപോറ്റി. തനിക്ക് അഭയം നൽകിയയാൾക്കു മുന്നിൽ നിസ്സഹായനായി നിൽക്കുന്നൊരു പാണൻ. അകത്തളത്തിൽ എപ്പോഴും പണിയെടുക്കുന്നൊരു വേലക്കാരൻ. ഭയത്തിന്റെ ചുരുളിൽനിന്ന് ഒരിക്കലും പുറത്തുകടക്കാൻ പറ്റാതെ കുടുങ്ങിക്കറങ്ങിപ്പോവുന്ന മനുഷ്യർ. കഥാപാത്രങ്ങളുടെയും കാണികളുടെയും മനസ്സു കൊണ്ട് പകിട കളിക്കുകയാണ് ‘ഭ്രമയുഗ’ത്തിലൂടെ സംവിധായകൻ.ഭ്രമയുഗം ഇതുവരെ കേരളത്തിൽ നിന്ന് മാത്രമായി 16.95 കോടിയാണ് കളക്ട് ചെയ്തത്. ഏഴാം ദിനമായ ഇന്നലെ മാത്രം ചിത്രം 1.20 കോടിയാണ് നേടിയത്. ചിത്രം അടുത്ത ദിവസങ്ങളിൽ തന്നെ 50 കോടി ക്ലബിൽ ഇടം നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം..

 


ഈ മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുമ്പോൾ ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ഇന്നലെ റീലിസിനെത്തി. മധ്യവേനവധി കാലത്ത് കേരളത്തിൽ നിന്നും സന്ദർശകർ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാൽ. കൊടൈക്കനാൽ ടൗണിന് പുറത്താണ് ‘ഡെവിൾസ് കിച്ചൻ’ എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ച‌യുള്ള ‘ഗുണാ കേവ്സ്’ സ്ഥിതി ചെയ്യുന്നത്.ഈ ഗുഹയിൽ അകപ്പെട്ടുപോകുന്ന ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്.

മലയാള സിനിമയുടെ ‘സീൻ മാറ്റി എന്നായിരുന്നു പ്രതികരണം . റിലീസിന് മഞ്ഞുമ്മൽ ബോയ്‍സ് 3.35 കോടി രൂപയിൽ അധികം കേരളത്തിൽ നിന്ന് മാത്രമായി നേടി എന്നും അർദ്ധരാത്രിയിൽ ഷോ വർദ്ധിപ്പിച്ചു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.സൂപ്പർതാരങ്ങളില്ലാതെ ഒരു സിനിമ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനെന്ന റെക്കോർഡും മഞ്ഞുമ്മലിനു സ്വന്തം. ആദ്യദിനം 1.47 കോടി രൂപ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ലഭിച്ചിരുന്നു.

എന്ത് തന്നെയായാലും ബോക്സ് ഓഫീസിൽ മോളിവുഡ് തരംഗം തന്നെയെന്ന് നിസംശയം പറയാം . ഈ കോടികൾ വാരിയുള്ള സിനിമ കളിയിൽ അന്തിമ വിജയം ആർക്കെന്ന് ഇനി കണ്ട്‌ തന്നെ അറിയാം .

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

സിവിൽ സർവീസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകം;പൊലീസ് വെളിപ്പെടുത്തുന്നു

സിവിൽ സർവീസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകം;പൊലീസ് വെളിപ്പെടുത്തുന്നു ന്യൂഡൽഹി: മൂന്നു ആഴ്ച മുമ്പ്...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി തേനി...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

13 ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷം സന്ദർശകർ; റിയാദ് സീസൺ 2025 പുതിയ റെക്കോർഡ് കുറിച്ചു

13 ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷം സന്ദർശകർ; റിയാദ് സീസൺ 2025 പുതിയ...

Related Articles

Popular Categories

spot_imgspot_img