2025 ജനുവരി ഒന്നു മുതൽ യു.എ.ഇ.യിൽ മുഴുവൻ തൊഴിലുടമകളും അവരുടെ ജീവനക്കാർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്ന നിയമം ക്യാബിനറ്റ് അംഗീകരിച്ചു. ഗാർഹിക തൊഴിലാളികൾക്ക് ഉൾപ്പെടെ പരിരക്ഷ നൽകുന്നതാണ് നിയമം. തൊഴിലുടമകൾ ജീവനക്കാർക്ക് റെസിഡൻസി വീസ നൽകുമ്പോഴോ പുതുക്കുമ്പോഴോ ആണ് ഇൻഷ്വറൻസ് പുതുക്കേണ്ടത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ തൊഴിലാളികൾക്ക് സൗജന്യമായി ഇൻഷ്വറൻസ് പരിരക്ഷ ലഭിയ്ക്കും. എന്നാൽ തൊഴിലുടമകളുടെ ചെലവ് വർധിയ്ക്കാൻ കാരണമാകും. ജീവനക്കാരുടെ ശമ്പളം കഴിഞ്ഞാൽ രണ്ടാമത്തെ ചെലവായി ഇൻഷ്വറൻസ് പ്രീമിയം മാറും.
Read also: മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു; സംഭവം വടക്കൻ പറവൂരിൽ