web analytics

വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും പാസ്പോർട്ടിൽ ഭാര്യയുടെയോ ഭർത്താവിൻറെയോ പേര് ചേർക്കാൻ പുതിയ സംവിധാനം…

ദുബായ്: ഇന്ത്യൻ പൗരന്മാർക്ക് പാസ്പോർട്ടിൽ ഭാര്യയുടെയോ ഭർത്താവിൻറെയോ പേര് ചേർക്കാൻ പുതിയ സംവിധാനമൊരുക്കി കോൺസുലേറ്റ്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഇനി പ്രശ്നമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഈ പാസ്പോർട്ട് നിയമം നടപ്പിലാക്കുന്നതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

പാസ്പോർട്ട് അപ്ഡേറ്റ് ചെയ്യുന്നവർക്കും കുടുംബമായി താമസിക്കുന്നവർക്കും ഏറെ സൗകര്യപ്രദമാണ് പുതിയ മാറ്റം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പുതിയ മാർഗനിർദേശപ്രകാരം, ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റിന് പകരമായി ‘അനക്സർ ജെ’ എന്ന ഫോം പൂരിപ്പിച്ച് നൽകിയാൽ മതി. ഇതിൽ ദമ്പതികൾ വിവാഹിതരാണെന്നും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും ഉറപ്പ് നൽകുന്ന സത്യവാങ്മൂലം ഉൾപ്പെടുത്തണം.

ദമ്പതികൾ ഒപ്പിട്ട സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണനാമവും മേൽവിലാസവും, ആധാർ/വോട്ടർ ഐഡി/പാസ്പോർട്ട് നമ്പറുകൾ, വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ്, പാസ്പോർട്ട് നൽകുന്നതിൽ നേരിടുന്ന നിയമ പ്രശ്നങ്ങൾക്ക് ഉദ്യോഗസ്ഥർ ഉത്തരവാദിയാകില്ലെന്ന് അറിയിപ്പ് എന്നിവയാണ് അനക്സ്ചർ ജെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ മാർഗനിർദ്ദേശത്തെ തുടർന്ന് വിവാഹ സർട്ടിഫിക്കറ്റിന് പകരമായി അനക്സ്ചർ ജെ സ്വീകരിച്ച് തുടങ്ങിയതായി കോൺസുലേറ്റ് സ്ഥിരീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം...

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് താപനില ഉയരുന്നു, 11 ജില്ലകളിൽ യെല്ലോ അലർട്ട്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് താപനില ഉയരുന്നു, 11 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം:...

എഴുപുന്നയിൽ നടുക്കം: ബാറിന് മുന്നിൽ കൂട്ടത്തല്ല്, യുവാവ് കൊല്ലപ്പെട്ടു; 4 പേർ കസ്റ്റഡിയിൽ

ആലപ്പുഴ: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടവും ലഹരി സംഘർഷങ്ങളും വർധിക്കുന്നതിനിടെ ആലപ്പുഴയിൽ നിന്നും ഞെട്ടിക്കുന്ന...

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ തുറന്ന വിമർശനം

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ...

സിഎസ്കെയിൽ സഞ്ജു സാംസൺ യുഗം; മഞ്ഞ ജേഴ്‌സിയിൽ സഞ്ജുവിന്റെ ‘മാസ്’ എൻട്രി വീഡിയോ പുറത്ത്

ചെന്നൈ: ഐപിഎൽ പൂരത്തിന് തിരിതെളിയും മുൻപേ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന വാർത്തയുമായി...

Related Articles

Popular Categories

spot_imgspot_img